സർവ്വീസ് പെൻഷൻകാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ വിതരണം ചെയ്യുക ; കെ. എസ്. എസ്. പി. എ

തലശ്ശേരി : 2019 ജൂലൈ മാസം മുതൽ അർഹതപ്പെട്ടതും വിതരണം ചെയ്യാത്തതുമായ പെൻഷൻ പരിഷ്ക്കരണ ആനുകൂല്യങ്ങൾ അനുവദിക്കുക, 2021 ജനവരി മുതൽക്ക് അർഹതപ്പെട്ട 3 ക്ഷാമാശ്വാസ ഗഢുക്കൾ അനുവദിക്കുക, ചികിത്സാ ഇൻഷൂറൻസ് പദ്ധതിയായ മെഡിസെപ്പ് ഓപ്ഷൻ അനുവദിച്ചു ഒ.പി. സൌകര്യങ്ങളോടെ നടപ്പാക്കുക, പെൻഷൻ നൽകുന്നതിന് യൂണിവേഴ്സിറ്റികൾക്ക് അനുവദിച്ചിരുന്ന ഗ്രാൻ്റ് പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി തലശ്ശേരി സബ്ബ് ട്രഷറിക്ക് മുന്നിലെ ധർണ സംസ്ഥാന കമ്മിറ്റി അംഗം
കെ.കെ.നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തലശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ട് .പി.വി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വി.പി.മോഹനൻ, കെ.പ്രഭാകരൻ, .എം. സോമനാഥൻ, പി. കെ ശ്രീധരൻ മാസ്റ്റർ, അജിതകുമാരി കോളി, പി.എൻ. പങ്കജാക്ഷൻ മാസ്റ്റർ, ടി.ദിനേശ് എന്നിവർ അഭിവാദ്യങ്ങളർപ്പിച്ചു.