ഹഷീഷ് ഓയില്‍, എം.ഡി എം എ മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

കണ്ണൂര്‍: പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ ഹഷീഷ് ഓയില്‍, എം.ഡി എം എ എന്നീ മാരക മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ മട്ടന്നൂര്‍ പോലീസിന്റെ പിടിയിലായി. ചെറുഞ്ഞിക്കരി ചെറിയ വീട്ടിൽ ഷിജിൻ പി.കെ (25) അഞ്ചരക്കണ്ടി മുതിരക്കൽ ലിതിൻ പി കെ ( 25) എന്നിവരെയാണ് പോലീസ് പിടികൂടിയത്. മട്ടന്നൂർ പോലീസ് സ്റ്റേഷന് പരിധിയിലെ പനയത്താംപറമ്പ് ചെറുഞ്ഞിക്കരി എന്ന സ്ഥലത്ത് വെച്ച് നമ്പര്‍ പ്ലെയ്റ്റ് ഇല്ലാത്ത മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നു പ്രതികള്‍. പോലീസ് കൈ കാണിച്ചതില്‍ നിര്‍ത്തത്തെ പോയതില്‍ പോലീസ് പിന്തുടര്ന്നു പിടികൂടുകയായിരുന്നു. ഇവരില്‍ നിന്നും ഏകദേശം 3 ഗ്രാം എം.ഡി എം എ പോലീസ് കണ്ടെത്തി. മട്ടന്നൂര്‍ പോലീസ് സ്റ്റേഷന് സബ്ബ് ഇന്‍സ്പെക്ടര്‍ ശ്രീ ഉമേശന് കെ വി യുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ആണ് പ്രതികള്‍ പിടിയിലായത്. യാവാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തുവരുന്നു. ASI ക്ഷേമന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉമേശന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രവീണ്‍ കെ, പ്രവീണ്‍ തുടങ്ങിയവരും മയക്കുമരുന്നു പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. കേസ്സ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നുണ്ടു.