10ലിറ്റർചാരായവുമായി അറസ്റ്റിൽ

കൂത്തുപറമ്പ്: എക്സൈസിൻ്റെ മിന്നൽ പരിശോധന10 ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ
കൂത്തുപറമ്പ് എക്സൈസ് റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അരുൺകുമാർ. കെ യും സംഘവും വിളക്കോട്ടൂർ ഭാഗത്ത് നടത്തിയ മിന്നൽ പരിശോധനയിൽ 10 ലിറ്റർ ചാരായവുമായി പ്രതിയെ പിടികൂടി. വിളക്കോട്ടൂർ പി.സജീവനെ യാണ് അറസ്റ്റ് ചെയ്തത്. വാറ്റ് നടക്കുന്നുണ്ടെന്ന് രാത്രി ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.റെയ്ഡിൽ
പ്രിവന്റീവ് ഓഫീസർ അശോകൻ.കെ,സിവിൽ എക്സൈസ് ഓഫിസർമാരായ ജീമോൻ കെ.ബി ,പ്രജീഷ് കോട്ടായി, പ്രനിൽ കുമാർ.കെ. എ, സുബിൻ എം, ശജേഷ് സി.കെ, എക്സൈസ് ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു.