വിദേശമദ്യവുമായി രണ്ടു പേർ അറസ്റ്റിൽ

പയ്യന്നൂർ: വില്പനക്കായി കൊണ്ടുപോകുകയായിരുന്ന വിദേശമദ്യവുമായി രണ്ടു പേർ പിടിയിൽ.12 കുപ്പി വിദേശമദ്യവുമായി രാമന്തളി മൊട്ടക്കുന്നിലെ ബൈജു (35), ഒമ്പത്കുപ്പി മദ്യവുമായി കാഞ്ഞങ്ങാട് ബല്ല സ്വദേശി സി.എച്ച്.ദാമോദരൻ (60) എന്നിവരെയാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ.വൈശാഖിൻ്റെ നേതൃത്വത്തിൽ പയ്യന്നൂർ ടൗണിൽ വെച്ച് പിടികൂടിയത്.റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർമാരായ പി.വി.ശ്രീനിവാസൻ ,പി.എം.കെ.സജിത്കുമാർ, ഗ്രേഡ് പ്രിവൻ്റീവ് പ്രിവൻ്റീവ് ഓഫീസർമാരായ ടി.ഖാലിദ്, സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.ടി.എൻ.മനോജ്, വി.വി. ഷിജു ,വനിതാ സിവിൽ എക്സൈസ് ഓഫീസർ എം.വി.സുനിത എന്നിവരും ഉണ്ടായിരുന്നു.