പയ്യന്നൂരിൽ ആദ്യരാത്രി കാണാൻ ഏണി വച്ച് കയറി കുടുങ്ങിയ വിരുതൻ തളിപ്പറമ്പിലും പിടിയിലായി

തളിപ്പറമ്പ: പയ്യന്നൂരിൽ ആദ്യരാത്രി കാണാൻ ഏണി വച്ച് കയറി ഉറങ്ങിപ്പോയി നാട്ടുകാരുടെ കയ്യിൽ കുടുങ്ങിയ വിരുതൻ തളിപ്പറമ്പിലും പിടിയിലായി. തളിപ്പറമ്പ ഇലത്താളം വയലിലെ ലേഡീസ് ഹോസ്റ്റലിലായിരുന്നു ഇത്തവണ ഈ വിരുതൻ്റെ ഒളിഞ്ഞു നോക്കൽ ശ്രമം, 8:30 ഓടെ കലാപരിപാടികൾക്ക് ഒരുക്കം കൂട്ടവേ ഹോസ്റ്റലിലെ സ്ത്രീകൾ കാണുകയും ബഹളം വച്ച് തൊട്ടടുത്തു തന്നെയുള്ള ഹോസ്റ്റൽ ഉടമയെ അറിയിക്കുകയും തുടർന്ന് നാട്ടുകാർ സംഘം ചേർന്ന് വിരുതനെ കയ്യോടെ പിടികൂടി, നാട്ടുകാരുടെ ചോദ്യം ചെയ്യലിൽ പേര് വിനോദ് ആണെന്നും തളിപ്പറമ്പ ചിറവക്കിൽ ഓട്ടോ ഓടിക്കലാണ് പണി എന്നും നാട്ടുകാരോട് അറിയിച്ചതായി നാട്ടുകാർ കണ്ണൂർവാർത്തകൾ ഓൺലൈനിനോട് അറിയിച്ചു, പയ്യന്നൂരിൽ പിടിയിലായ സമയത്ത് സുനിൽ എന്നാണ് പേർ പറഞ്ഞത്. തളിപ്പറമ്പ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി വിരുതന്നെ കസ്റ്റഡിയിൽ എടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: