സഹപാഠിയുടെ ചികിത്സയ്ക്ക് വിദ്യാര്‍ഥിനികളുടെ കൈത്താങ്ങ്
തലശേരി: ഗുരുതരമായ കരള്‍രോഗം ബാധിച്ച് ചികിത്സാസഹായം തേടുന്ന പുന്നോല്‍ യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ രാധികയ്ക്കു തിരുവങ്ങാട് എച്ച്.എച്ച്.എസിലെ എന്‍.എസ്.എസ് യൂനിറ്റ് സമാഹരിച്ച അരലക്ഷം രൂപ നല്കി. എന്‍.എസ്.എസ് ജില്ലാ കണ്‍വീനര്‍ ശ്രീധരന് കൈതപ്രം വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കള്‍ക്ക് തുക കൈമാറി. പി.ടി.എ പ്രസിഡന്റ് യു. ബ്രിജേഷ് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ എ.കെ അബ്ദുല്ലത്തീഫ്, പ്രധാനധ്യാപിക ആര്.ടി.കെ പ്രീത, മദര്‍ പി.ടി.എ പ്രസിഡന്റ് പി.പി സാജിത, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഷമീമ എന്നിവര്‍ സംബന്ധിച്ചു. ബിരിയാണി ചലഞ്ച്, മാക്സ് വിതരണം, അച്ചാര്‍ നിര്‍മാണം, സാനിറ്റൈസര്‍ നിര്‍മാണം എന്നിവ എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ തുക കണ്ടെത്താന്‍ നടത്തിയത്.