പാനൂരിൽ ബൈക്കിൽ മിനി ലോറിയിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.

പാനൂർ: പാനൂർ: ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. സെൻട്രൽപുത്തൂർ എൽ.പി.സ്കൂൾ ഒന്നാം തരം വിദ്യാർത്ഥി കല്ലുവളപ്പിലെ പുതിയ പറമ്പത്ത് സത്യൻ്റയും പ്രനിഷയുടെയും മകൾ അൻവിയ (7) യാണ് മരണപ്പെട്ടത് ഇന്ന് രാവിലെ 9 മണിയോടെ ചെണ്ടയാട് ഗുരുദേവ സ്മാരകം യു.പി.സ്ക്കൂളിന് സമീപമാണ് സംഭവം. അമ്മാവനൊത്ത് ബൈക്കിൽ സ്ക്കൂളിലേക്ക് പോകവെ ഗുരുദേവ സ്മാരകത്തിനു സമീപത്തെ വളവിൽ നിന്നുമാണ് അപകടമുണ്ടായത് .അടിയുടെ ആഘാതത്തിൽ കുട്ടി തലയടിച്ച്തെറിച്ചുവീഴുകയായിരുന്നു. ഉടൻ തന്നെ പാനൂർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അൻവി നാണ് സഹോദരൻ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: