കരവിരുതിന്റെ വിസ്മയക്കാ‍ഴ്ചകള്‍ ഒരുക്കി കണ്ണൂരില്‍ മലബാര്‍ ക്രാഫ്റ്റ്സ് മേള

കരവിരുതിന്റെ വിസ്മയ കാഴ്ചകള്‍ ഒരുക്കി കണ്ണൂരില്‍ മലബാര്‍ ക്രാഫ്റ്റ്സ് മേള. മേള കേരളീയ കര കൗശല ഉല്‍പ്പന്നങ്ങള്‍ കൂടാതെ ഇരുപത്തി രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളാണ് മേളയില്‍ ഉള്ളത്.ശ്രീലങ്കന്‍ കരവിരുതിന്റെ വൈവിധ്യങ്ങളുമായി രണ്ട് സ്റ്റാളുകളും മേളയില്‍ ഉണ്ട്.
ഓരോ നാടിന്റെയും സംസ്കാരവും വൈവിധ്യവും ഇഴ ചേര്‍ന്ന കരകൗശല ഉല്‍പ്പന്നങ്ങളാല്‍ സമ്ബന്നമാണ് മലബാര്‍ ക്രാഫ്റ്റ് മേള.
22 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കലാകാരന്മാരുടെയും കരകൗശല വിദഗ്ധരുടെയും സംഗമ ഭൂമിയായി മാറിയിരിക്കുകയാണ് മേള.
ഒപ്പം സന്ദര്‍ശകരെ ആകര്‍ഷിച്ച്‌ ശ്രീലങ്കന്‍ കലയുടെയും കര വിരുതിന്റെയും മഹിമ വിളിച്ചോതുന്ന ഉല്‍പ്പന്നങ്ങളുമായി രണ്ട് സ്റ്റാളുകള്‍.

ശ്രീലങ്കയില്‍ നിന്നുള്ള 11 കലാകാരന്മാരാണ് മേളയില്‍ എത്തിയത്.മണ്ണില്‍ നിന്ന് കുഴിച്ചെടുത്ത വിവിധതരം കല്ലുകളില്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍, വെല്‍വെറ്റ് ആര്‍ട്ട്,ബാഗുകള്‍ തുടങ്ങിയവയ്ക്ക് ആവശ്യക്കാര്‍ ഏറെ
ഉത്തര്‍പ്രദേശ്,അസം,ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പരമ്ബരാഗത ആഭരണങ്ങള്‍,വസ്ത്രങ്ങള്‍ എന്നിവ മേളയെ ആകര്‍ഷകമാക്കുന്നു.
ഒഡിഷ,പുതുച്ചേരി,ബീഹാര്‍,തമിള്‍ നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ചെരുപ്പുകള്‍,ബാഗുകള്‍,കരകൗശല വസ്തുക്കള്‍ എന്നിവയ്ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്.
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന മേളയില്‍ പരമ്ബരാഗത രീതിയില്‍ നിര്‍മിച്ച ഓലക്കുടിലുകളിലാണ് സ്റ്റാളുകള്‍ ഒരുക്കിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: