ഓണവിപണി കൈയടക്കാന്‍ കേരള ചിക്കന്‍ @ ₹ 85

0

തിരുവനന്തപുരം: കിലോയ്ക്ക് വെറും 85 രൂപയ്ക്ക് ചിക്കന്‍ ലഭ്യമാക്കുന്ന കുടുംബശ്രീയുടെ ‘കേരള ചിക്കന്‍’ പദ്ധതിക്ക് ഓണക്കാലമായ സെപ്തംബറില്‍ തുടക്കമാകും. ഉത്‌പാദനം മുതല്‍ വിപണനം വരെ കോര്‍ത്തിണക്കിയുള്ള കേരള ചിക്കന്‍ പ്രൊഡ്യൂസര്‍ കമ്ബനിയുടെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട്ട് കഴിഞ്ഞു. മറ്റ് എല്ലാ ജില്ലകളിലും കമ്ബനിയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും.
ആഴ്ചയില്‍ ഒരുലക്ഷം ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ സംസ്ഥാനത്തിനകത്തുതന്നെ ഉത്പാദിപ്പിക്കുന്നതിനുള്ള ബ്രീഡര്‍ഫാമുകള്‍, ഒരു ജില്ലയില്‍ കുറഞ്ഞത് ഒന്നുവീതം എന്ന നിരക്കില്‍ ജില്ലാതല ഹാച്ചറികള്‍, സംസ്ഥാനവ്യാപകമായി 1000 ഇറച്ചിക്കോഴി വീതമുള്ള 1000 ഫാമുകള്‍, 50 ടണ്‍ ഉത്പാദനശേഷിയുള്ള മാംസ സംസ്‌കരണശാല, ഇറച്ചി വില്‍ക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് പദ്ധതി.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ബ്രീഡര്‍ഫാമുകള്‍ ആരംഭിക്കുക. അതത് കുടുംബശ്രീ സി.ഡി.എസുകള്‍ക്കാണ് നടത്തിപ്പുചുമതല.
നിലവില്‍ വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ 549 ചിക്കന്‍ഫാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതുതായി 935 എണ്ണംകൂടി രജിസ്റ്റര്‍ ചെയ്തു. ഇതിലൂടെ ആദ്യഘട്ടത്തില്‍ പ്രതിദിനം 25,000 കിലോഗ്രാം ചിക്കന്‍വില്പന നടത്താനാകും.
 വരുമാനം വരുന്നത്
1450 സ്ത്രീകള്‍ക്ക് നേരിട്ട് ജോലി
25,000 കോഴികളെ നേരിട്ട് വില്‍ക്കുമ്ബോള്‍ 15 കോടിയുടെ വാര്‍ഷിക വിറ്റുവരവ് ഉണ്ടാകും.
ലക്ഷ്യം
സംസ്ഥാനത്തെ കോഴിക്കര്‍ഷകരെയും ഉപഭോക്താക്കളെയും ഇതരസംസ്ഥാനങ്ങളിലെ വന്‍ ലോബികള്‍ ചൂഷണം ചെയ്യുന്നത് തടയുകയാണ് ‘കേരള ചിക്കന്റെ” ലക്ഷ്യം. സീസണില്‍ വില വര്‍ദ്ധിപ്പിക്കുകയും, സംസ്ഥാനത്തെ കര്‍ഷകരുടെ ഉത്പന്നം വിപണിയിലെത്തുമ്ബോള്‍ ഇറച്ചിവില കുറയ്ക്കുന്നതുമാണ് ഇത്തരക്കാരുടെ തന്ത്രം. ‘കേരള ചിക്കന്റെ” വരവോടെ ഇതൊഴിവാകും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading