തൃച്ചംബരം ക്ഷേത്രോത്സവം വ്യാഴാഴ്ച മുതല്‍

ളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രത്തിൽ 14 ദിവസം നീണ്ടുനില്‍ക്കുന പ്രധാന ഉത്സവത്തിനു തുടക്കം കുറിച്ച് ഏഴിനു വ്യാഴാഴ്ച രാവിലെ ഒൻപതിനു സ്വാമി കൃഷ്ണാനന്ദ ഭാരതിയുടെ ഭജന നടക്കും. ഉച്ചയ്ക്ക് ഒന്നിനു കൊടിയേറ്റവും മഹാ അന്നദാനവും. രാത്രി 7.30 ന് കലാസാംസ്‌കാരിക പരിപാടികള്‍ ചലച്ചിത്രതാരം രാഘവന്‍ ഉദ്ഘാടനം ചെയ്യും. പ്രഫ. എം.പി. ലക്ഷ്മണന്‍ അധ്യക്ഷത വഹിക്കും. ക്ഷേത്രം തന്ത്രി കാമ്പ്രത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരി അനുഗ്രഹഭാഷണം നടത്തും. സുവനീര്‍ പ്രകാശനം മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എം. മുരളി പറശിനി മടപ്പുര മാനേജിംഗ് ട്രസ്റ്റി പി.എം. മുകുന്ദന്‍ മടയന് നല്‍കി നിര്‍വഹിക്കും. രാത്രി 10 മുതല്‍ സംഗീത സംവിധായകന്‍ ശരത്തിന്‍റെ സംഗീത കച്ചേരി. രാത്രി ഒന്നിനു മഴൂരില്‍ നിന്നും എഴുന്നള്ളത്ത്.

എട്ടിനു രാത്രി 7.30 ന് മാണി മാധവചാക്യാരുടെ ചാക്യാര്‍കൂത്ത്, നൃത്തനൃത്യങ്ങള്‍. ഒൻപതിനു രാത്രി കോലാട്ടവും ഇരട്ടക്കേളിയും. 10ന് രാത്രി ഒന്‍പതിന് ഭക്തിഗാനസുധ.11ന് ഓട്ടൻതുള്ളല്‍. 12ന് രാത്രി 10 മുതല്‍ അഷ്‌ടപദിയാട്ടം. രാത്രി 7.30 മുതല്‍ പൂക്കോത്ത് നടയില്‍ മിമിക്‌സ് സ്‌റ്റേജ്‌ഷോ. 13ന് രാത്രി 10 മുതല്‍ നൃത്തനൃത്യങ്ങള്‍, രാത്രി 7.30 മുതല്‍ പൂക്കോത്ത്‌നടയില്‍ സുവര്‍ണ ഗീതങ്ങള്‍. 14ന് രാത്രി ഒൻപതു മുതല്‍ സംഗീതക്കച്ചേരി. പൂക്കോത്ത്‌നടയില്‍ രാത്രി 7.30 മുതല്‍ നാട്ടറിവ്പാട്ടുകള്‍. 15ന് രാത്രി പത്തിന് ട്രിപ്പിള്‍ തായമ്പക. പൂക്കോത്തുനടയില്‍ രാത്രി 7.30 മുതല്‍ നാടകം -ജടായു. 16ന് പുലർച്ചെ നാലുമുതല്‍ പാണ്ടിമേളം, രാത്രി 10 മുതല്‍ നൃത്തനൃത്യങ്ങള്‍. പൂക്കോത്തുനടയില്‍ രാത്രി 7.30 മുതല്‍ മൊട്ടമ്മല്‍ രാജന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന മെഗാനൈറ്റ്. 18ന് രാത്രി നാടുവലംവയ്ക്കല്‍. 19 ന് വൈകുന്നേരം ആറാട്ട്. 20 ന് വൈകുന്നേരം കൂടിപ്പിരിയല്‍ ചടങ്ങോടെ ഉത്സവം സമാപിക്കും. എ. അശോക് കുമാര്‍, പ്രഫ. എം.പി. ലക്ഷ്മണന്‍, മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി, ഒ. സുരേഷ്ബാബു, ടി.പി. വാസുദേവന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: