എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിന്   ഐ എസ് ഒ സർട്ടിഫിക്കേഷൻ

എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത് സമ്പൂർണ ഗുണമേന്മ കാര്യക്ഷമത കൈവരിച്ചതിന്റെ ഭാഗമായി കരസ്ഥമാക്കിയ ഐ എസ് ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിച്ചു. ഗ്രാമങ്ങളിൽ മാറ്റമുണ്ടായാൽ മാത്രമേ രാജ്യത്തിനും മാറ്റമുണ്ടാവൂ എന്നും നവകേരള നിർമ്മിതിക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വലിയ പങ്കാണ് വഹിച്ചതെന്നും മന്ത്രി പറഞ്ഞു. സി കൃഷ്ണൻ എം എൽ എ അധ്യക്ഷത വഹിച്ചു.

2018-19 വർഷമാണ് ജനസൗഹൃദ, കാര്യക്ഷമതാ, അഴിമതിരഹിത പഞ്ചായത്തായി എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിനെ പ്രഖ്യാപിച്ചത്. വാർഷിക പദ്ധതി  നിവർഹണത്തിലും മാലിന്യമുക്ത പഞ്ചായത്താക്കുന്നതിനുള്ള ഹരിത മിഷൻ പ്രവർത്തനങ്ങളിലും ആരോഗ്യമേഖലയിലെ ആർദ്രം മിഷൻ നിർവ്വഹണത്തിലും പഞ്ചായത്ത് ഏറെ മുന്നിലാണ്. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സത്യഭാമ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി ദിവ്യ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ടി പി നുറുദ്ദീൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി രമേശൻ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ കെ ജിഷ,  മെമ്പർമാരായ സി പി ലക്ഷ്മിക്കുട്ടി, സി സത്യപാലൻ, ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ ബി ബാലകൃഷ്ണൻ, എം പി ദാമോദരൻ, കെ വി ഗോവിന്ദൻ, എം കെ കുഞ്ഞപ്പൻ, പി ദാക്ഷായണി, സെക്രട്ടറി കെ രമണി, അസി. സെക്രട്ടറി സുമേഷ്, ടി പി മുഹമ്മദ് ഹാജി, അജിത്ത് അനീക്കം, ജോസ് മറ്റത്തിൽ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: