കൃപാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്‍ ഫെബ്ര: എട്ടുമുതല്‍ 12 വരെ പിലാത്തറയില്‍

പിലാത്തറ:കണ്ണൂര്‍ രൂപത സംഘടിപ്പിക്കുന്ന കൃപാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്‍ഫെബ്ര. 8 മുതൽ 12 വരെ പിലാത്തറ മേരിമാതാ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും..കിംഗ് ജീസസ് മിനിസ്ട്രിയിലെ ബ്രദര്‍ സാബു ആറുതൊട്ടിയില്‍ നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ എട്ടുമുതല്‍ പന്ത്രണ്ടുവരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പതര മുതല്‍ വൈകുന്നേരം നാലുവരെയാണ് നടത്തുന്നത്.

എട്ടിന് രാവിലെ 9 മണിക്ക് കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ.അലക്സ് വടക്കുംതലയുടെ നേതൃത്വത്തില്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തുന്നതോടെയാണ് കണ്‍വെന്‍ഷന്‍ ആരംഭിക്കുന്നത്.തുടര്‍ന്ന് കണ്ണൂര്‍ രൂപത വികാരി ജനറല്‍ മോണ്‍.ക്ലാരന്‍സ് പാലിയത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി നടക്കും.10ന് രാവിലെ 11.30ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയും വചന പ്രഘോഷണവും നടക്കും.11ന് രാവിലെ 11.30ന് കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ.അലക്സ് വടക്കുംതലയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയും വചന പ്രഘോഷണവും നടക്കും.12ന് രാവിലെ 11.30ന് താമരശ്ശേരി രൂപത മെത്രാന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയും വചനപ്രഘോഷണവും നടക്കും.

അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന കണ്‍വെന്‍ഷന്‍ ദിനങ്ങളില്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള വിശ്വാസികളും വൈദികരും സന്യസ്തരുമുള്‍പ്പെടെ അയ്യായിരത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍. കണ്‍വെന്‍ഷന്‍ നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചതായും ജനറല്‍ കണ്‍വീനര്‍ ഫാ.ബെന്നി മണപ്പാട്ട്, ഫാ.ലിനോ പുത്തന്‍വീട്ടില്‍, ഫാ.റോണി പീറ്റര്‍, കെ.ഡി.ബെന്നി, പി.ആന്റണി, കെ.ജി.വര്‍ഗീസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: