തൊണ്ണൂറ്റി രണ്ട് ലക്ഷം രൂപയുടെ വിദേശ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ് കരസ്ഥമാക്കി കണ്ണൂർ സ്വദേശി

ഇരിട്ടി: ഓസ്ട്രേലിയ യിലെ ലാട്രോബ് യൂണിവേഴ്സിറ്റി യിൽ നിന്നും ഡോക്ടറൽ പഠനത്തിനായി തൊണ്ണൂറ്റി രണ്ട് ലക്ഷം രൂപയുടെ സ്കോളർഷിപ് നേടി ഇരിട്ടി സ്വദേശിയായ മുഹമ്മദ് റാഷിദ് (26). നടുവേദനക്കു വേണ്ടി ഫിസിയോതെറാപ്പി ചികത്സ നേടുന്ന രോഗികളുടെ തലച്ചോറിൽ സംഭവിക്കുന്ന മാറ്റങ്ങൾ ഫങ്ക്ഷണൽ എം. ആർ. ഐ. സ്കാനിംഗ് ന്റെ സഹായത്തോടെ കൂടെ പഠിക്കുന്നതിനു വേണ്ടിയാണു സ്കോളർഷിപ് ലഭിച്ചത്. മൂന്ന് വര്ഷം ദൈർഗ്യം ഉള്ള ഈ കോഴ്സ് ചെയ്യുവാൻ വേണ്ട എല്ലാ ചിലവുകളും ഓസ്‌ട്രേലിയയിൽ ചെല്ലുവാനുള്ള യാത്ര ചിലവുകളും ഭക്ഷണവും താമസവും കൂടാതെ മൂന്നു വര്ഷം സ്റ്റൈപ്പന്റ് കൂടെ ഈ സ്കോളര്ഷിപ്പിന്റെ ഭാഗമായി സൗജന്യമായി ലഭിക്കും.

മൈസൂർ ജെ. എസ്. എസ് കോളേജ് ഓഫ് ഫിസിയോതെറാപ്പിയിൽ നിന്നും ബിരുദം കരസ്ഥമാക്കിയ മുഹമ്മദ് റാഷിദ് തുടർന്ന് രണ്ട് വർഷത്തോളം അതേ സ്ഥാപനത്തിൽ തന്നെ ഗവേഷണ സഹായി ആയി ജോലി ചെയ്‌യുന്നതോടൊപ്പം വ്യത്യസ്തങ്ങളായ ഗവേഷണങ്ങൾ ചെയ്തു വരികയായിരുന്നു. ഇതുവരെ വിവിധ രാജ്യാന്തര ജേര്ണലുകളിലായി പത്തിൽ പരം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നടുവേദന അനുഭവിക്കുന്ന രോഗികളുടെ മസ്തിഷ്കത്തിലെ പ്രവർത്തനങ്ങളെ കുറിച് പഠിക്കുവാനായി നേരത്തെ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്നും ആറു ലക്ഷം രൂപയുടെ റിസർച്ച് ഗ്രാന്റ് ലഭിച്ചിരുന്നു.

ഇത്തരം ഒരു അപൂർവ നേട്ടം കൈവരിക്കാൻ തന്നെ പ്രാപ്തനാക്കിയത് ജെ. എസ്. എസ് കോളേജ് ഓഫ് ഫിസിയോതെറാപ്പിയി ലെ പ്രൊഫസറും പ്രധാനാധ്യാപികയുമായ ഡോക്ടർ കവിത രാജ ആണ് എന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ചെയ്യാൻ പോകുന്ന പി എച് ഡി പ്രോഗ്രാമിന്റെയും ഇന്ത്യൻ സൂപ്പർവൈസർ ഡോക്ടർ കവിത രാജ ആണ്. വള്ളിത്തോടിലെ ഹോട്ടൽ ജീവനക്കാരനായ ഷാഫി, സൗദ ദമ്പതികളുടെ മകനാണ് റാഷിദ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: