മട്ടന്നൂർ സ്വദേശി ഖത്തറിൽ അപകടത്തിൽ മരിച്ചു

കണ്ണൂർ മട്ടന്നൂർ സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. മട്ടന്നൂർ ചാവശ്ശേരി കാശിമുക്കിൽ അബ്നാസ് അബ്ദുല്ല (33) ആണ് വെള്ളിയാഴ്ച രാവിലെ ഉംസൈദിൽ ഡെസേർട്ട് ഡ്രൈവിങ്ങിനിടെയുണ്ടായ അപകടത്തിൽ മരണപ്പെട്ടത്.
മൃതദേഹം വക്ര ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അവിവാഹിതനായ അബ്നാസ് അബ്ദുല്ല സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.
നേരത്തെ ഹമദ് വിമാനത്താവളത്തിൽ സെക്യൂരിറ്റി ജീവനക്കാരനായും ലാർസൺ ടർബോ കമ്പനിയിലും ജോലി ചെയ്തിട്ടുണ്ട്.