ഭര്‍തൃമതിയെ ബലാല്‍സംഗം ചെയ്‌തെന്ന പരാതി;
യുവാവിനെതിരേ വളപട്ടണം പോലിസ് കേസെടുത്തു

വളപട്ടണം: ഭര്‍തൃമതിയായ യുവതിയെ കാറിലും ലോഡ്ജിലും മറ്റും കൊണ്ടുപോയി ബലാല്‍സംഗത്തിന് ഇരയാക്കിയെന്ന പരാതിയില്‍ യുവാവിനെതിരേ വളപട്ടണം പോലീസ് കേസെടുത്തു. കീഴത്തൂര്‍ മമ്പറം സ്വദേശിനിയായ 26കാരിയാണ് കാമുകനെതിരേ ബലാത്സംഗ പരാതിയുമായി വളപട്ടണം പോലീസിലെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത മകളെയും ടൈലറായ ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കണ്ണൂരിലെ ഓണ്‍ലൈന്‍ വില്‍പ്പന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 26കാരിയാണ് കണ്ണൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ഫിനാന്‍സ് മാനേജരായ അഴീക്കല്‍ സ്വദേശി രതീഷിനെതിരേ ബലാത്സംഗ പരാതിയുമായി വളപട്ടണം പോലിസിലെത്തിയത്. പ്രണയത്തിലായ ഇരുവരും ഒളിച്ചോടുകയായിരുന്നു. തുടര്‍ന്ന് യുവതിയെ കാഞ്ഞങ്ങാട്, അഴീക്കല്‍, വിനോദ സഞ്ചാര കേന്ദ്രമായ പാലക്കയം തട്ട്, കണ്ണൂര്‍ മിംസ് ആശുപത്രിക്ക് സമീപം എന്നിവിടങ്ങളിലെല്ലാം എത്തിച്ച് കാറിലും ലോഡ്ജിലും വച്ച് ബലാല്‍സംഗം ചെയ്തതെന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.