സർവ്വോദയപക്ഷ ഖാദി വിപണനമേള ജില്ലാതല ഉദ്ഘാടനം എട്ടിന്


കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്  പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സർവ്വോദയപക്ഷ ഖാദി വിപണനമേളയുടെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി എട്ട് രാവിലെ 10.30ന് കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ എക്‌സൈസ്-തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷനാവും. ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ മുഖ്യപ്രഭാഷണം നടത്തും. കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഒ മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ എന്നിവർ സാന്നിധ്യം വഹിക്കും. മേളയുടെ ഭാഗമായി ഫെബ്രുവരി ഒമ്പത് മുതൽ 14 വരെ ഖാദി തുണിത്തരങ്ങൾക്ക് 30% വരെ ഗവ. റിബേറ്റ് ലഭിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: