ജില്ലാ പഞ്ചായത്തിന്റെ ‘ഗോത്ര വെളിച്ചം’ പദ്ധതിക്ക് തുടക്കമായി

കണ്ണൂർ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പട്ടികവർഗ കോളനികളിലെ വിദ്യാഭ്യാസ പരിപോഷണ പദ്ധതിയായ ഗോത്ര വെളിച്ചത്തിന് തുടക്കമായി. കോളയാട് ഗ്രാമപഞ്ചായത്തിലെ പെരുവ-ചെമ്പുക്കാവ് കോളനിയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി. പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ കോട്ടപ്പാറ, പെരുനിലം, കോളി, മുതുശ്ശേരി, തലത്താണി, പെരുമുണ്ട, പാറോത്തുമല, അരങ്ങ്, കൈതലം, മയിലാംപെട്ടി, വിളക്കന്നൂർ, തിരുമേനി, പാറക്കുണ്ട്, അത്തൂർ, കരോത്ത്, ചെമ്പുക്കാവ് എന്നീ 16 പട്ടിക വർഗ കോളനികളിൽ ക്ലാസുകൾ ആരംഭിക്കും. ഇതിനായി അഞ്ച് ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ട്. ഓരോ കോളനികളിലെയും 20 മുതൽ നാൽപ്പതോളം കുട്ടികൾ ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ട്. ക്ലാസ് നടക്കുന്ന കേന്ദ്രങ്ങളിൽ ആഴ്ചയിൽ അഞ്ച് ക്ലാസുകൾ വീതമാണ് നൽകുക. അതിനായി ഓരോ ട്യൂട്ടർമാരെ നിയോഗിച്ചിട്ടുണ്ട്. ക്ലാസുകൾ കൂടാതെ കുട്ടികൾക്ക് തൊഴിൽ പരിശീലനം, വിവിധ കളികൾ, വിനോദ യാത്രകൾ എന്നിവ കൂടി പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. വിദ്യാഭ്യാസ പരിപോഷണ കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളും, ഭക്ഷണവും ഉറപ്പു വരുത്തും. ജില്ലയിലെ പട്ടികവർഗ കോളനികളിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ പദ്ധതി ജില്ലാ പഞ്ചായത്ത് ആരംഭിക്കുന്നത്. വിവിധ മേഖലകളിലെ പ്രഗത്ഭരായ വ്യക്തിത്വങ്ങൾ ക്ലാസുകൾക്ക് നേതൃത്വം കൊടുക്കും. ഉദ്ഘാടന ചടങ്ങിൽ വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ വി. കെ. സുരേഷ് ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ. കെ. കെ. രത്ന കുമാരി, വികസന സ്ഥിരം സമിതി ചെയർപേഴ്സൺ യു. പി. ശോഭ, കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. റെജി, ജില്ലാ പഞ്ചായത്തംഗം വി. ഗീത, വാർഡ് മെമ്പർ റോയ് പൗലോസ് ഐ ടി ഡി പി ഓഫീസർ എസ്. സന്തോഷ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സജിത,