46 കിലോ കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ

കാസറഗോഡ് :46 കിലോ കഞ്ചാവു ശേഖരമായി മൂന്ന് പേരെപോലീസ് പിടികൂടി .കാസറഗോഡ് ചൂരി പള്ളംനെല്ലിക്കട്ടപാടിയിലെ പി.എ.അബ്ദുൾ റഹ്മാൻ (52), നായന്മാർമൂല പെരുമ്പള കടവിലെ സി.എ അഹമ്മദ് കബീർ (40) ,ആദൂർ കുണ്ടാറിലെ കെ.പി.മുഹമ്മദ് ഹാരിസ് (36) എന്നിവരെയാണ്
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന ഐ പി. എസിൻ്റെ നേതൃത്വത്തിൽ കാസറഗോഡ് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണൻ നായരും ഡാൻസാഫ് സംയുക്ത ടീമും നടത്തിയ റെയ്ഡിൽ പിടികൂടിയത്.ബദിയടുക്കയിലെ ക്വാട്ടേർസിലും കാസറഗോഡും നടത്തിയ റെയ്ഡിലാണ് ആന്ധ്രയിൽ നിന്ന് കടത്തിയ46 കിലോ കഞ്ചാവുമായി പ്രതികൾ ഇന്ന് പുലർച്ചെ പോലീസ് പിടിയിലായത്.
കഞ്ചാവ് പിടി കൂടിയ പോലീസ് സംഘത്തിൽ എസ് ഐ. മാരായ ബാലകൃഷ്ണൻ സി കെ, മധുസൂദനൻ, വിനോദ് കുമാർ,രഞ്ജിത്ത് ,എ എസ്.ഐ. മാരായ ജോസഫ്, അബൂബക്കർ സീനിയർ സിവിൽ പോലീസ് ഓഫീസർശിവകുമാർ ,സിപി ഒ മാരായ രാജേഷ് മാണിയാട്ട്, ഷജീഷ്, എ.ഗോകുല, സുഭാഷ് ചന്ദ്രൻ, സാഗർ വിജയൻ,ഓസ്റ്റിൻ തമ്പി ശ്രീജിത്ത് കരിച്ചേരി, നിതിഷ്. വിപിൻ സാഗർ എന്നിവരും ഉണ്ടായിരുന്നു അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും