ജാർഖണ്ഡ് സ്വദേശിയുടെ മരണത്തിൽ ദുരൂഹത കുഴിമാടത്തിൽ നിന്ന് മൃതദേഹം പുറത്തെടുക്കും

മഞ്ചേശ്വരം :തോടിന് സമീപം ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ജാർഖണ്ഡ് സ്വദേശിയുടെ മൃതദേഹം പോലീസിൽ അറിയിക്കാതെ കുഴിച്ചിട്ടു.നാട്ടുകാരുടെ പരാതിയിൽ മൃതദേഹം കുഴിമാടത്തിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ ആർ.ഡി.ഒ ഉത്തരവിട്ടു.ഇക്കഴിഞ്ഞ ഡിസമ്പർ മാസം 23 ന് ആണ് ജാർഖണ്ഡ് സ്വദേശിയായ ശിവജി നെ(35) കന്യാനമുണ്ടോളിയിലെ പാടത്തിന് സമീപത്തെ തോട്ടിനരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മുണ്ടോളിയിലെ വിശ്വനാഥ ഭട്ടിൻ്റെ വീട്ടിൽ ജോലിക്കെത്തിയതായിരുന്നു. നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും സാമ്പത്തിക പ്രയാസം മൂലം മൃതദേഹം അവിടെ തന്നെ കുഴിച്ചുമൂടുകയായിരുന്നു. ഷോക്കേറ്റാണ് മരണമെന്ന കിംവദന്തി പരന്നതോടെ പോലീസിലും പരാതി എത്തി. പോലീസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ ഇന്നലെ ആർ ഡി.ഒ. ഉത്തരവിറക്കിയതോടെ സംഭവം വിവാദമായിരിക്കുകയാണ്. അടുത്ത ദിവസം മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുമെന്നാണറിയുന്നത്. മരണത്തിലെദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: