ഉത്സവ പറമ്പിൽ ചൂതാട്ടം 4 പേർ അറസ്റ്റിൽ

കുടിയാന്മല: ക്ഷേത്രോത്സവം നടക്കുന്ന സ്ഥലത്തെ പറമ്പിന് സമീപം പണം വെച്ച് ചൂതാട്ടം നാലു പേരെ പോലീസ് പിടികൂടി.പണം വെച്ച് കുലുക്കിക്കുത്ത് ചൂതാട്ടത്തിലേർപ്പെട്ട മുട്ടന്നൂർ കൊളോളത്തെ ഷാജഹാൻ (49), വിളക്കോട് സ്വദേശി വിജേഷ് (37), ശ്രീകണ്ഠാപുരംകോട്ടൂരിലെ ഷിനോജ് (27), മാലൂർ തേലമ്പ്രയിലെ സുരേഷ് (42) എന്നിവരെയാണ് എസ്.ഐ. നിബിൻ ജോയിയും സംഘവും പിടികൂടിയത്.ഇന്നലെ രാത്രി 9.45 ഓടെ പൂപ്പറമ്പ് മുത്തപ്പൻ ക്ഷേത്രോത്സവം നടക്കുന്ന സ്ഥലത്തിന് സമീപം പൂപ്പ റമ്പ് പി.എച്ച്.സി.യോട് ചേർന്ന പറമ്പിൽ നിന്നാണ് ചൂതാട്ട സംഘം പോലീസ് പിടിയിലായത്. കളിസ്ഥലത്ത് നിന്നും 2300 രൂപയും പോലീസ് പിടിച്ചെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: