എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ

ഉളിക്കൽ: മാരക ലഹരി മരുന്നായ എം.ഡി.എം.എ.യുമായി വില്പനക്കാരനായ യുവാവിനെ പോലീസ് പിടികൂടി. ഇരിട്ടി ഡിവൈ.എസ്.പി.പ്രദീപൻ കണ്ണി പൊയിലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് പിടിയിലായത്..ചാവശേരി പൂരം മുക്കിലെ റാഹത്ത് മൻസിലിൽ ടി.പി.ഷാനിദിനെ(25)യാണ് എസ്.ഐ.കെ.വി.നിഷിത്തിൻ്റെ നേതൃത്വത്തിൽ എഎസ്.ഐ.മാരായസതീശൻ, രാജീവൻ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, മനോജ്, പ്രഭാകരൻ എന്നിവരടങ്ങിയ സംഘം പിടികൂടിയത് വാഹന പരിശോധനക്കിടെ ഉ ളിക്കലിൽ വെച്ചാണ് കെ.എൽ.78. ബി. 1499 നമ്പർ നമ്പർ ബൈക്കിൽ കടത്തുകയായിരുന്ന 4.5 ഗ്രാം എം.ഡി.എം.എ.യുമായി പ്രതി പോലീസ് പിടിയിലായത്.ബാംഗ്ലൂരിൽ നിന്നും നാട്ടിൽ വില്പനക്കായി എത്തിച്ച ലഹരിമരുന്നുമായാണ് യുവാവ് പോലീസ് പിടിയിലായത്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു.