വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.

ആദൂർ :വിദ്യാർത്ഥിയെ വീടിനടുത്ത പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആദൂർ ഷേണി മഞ്ഞാറയിലെ കൃഷ്ണൻ – ചന്ദ്രാവതി ദമ്പതികളുടെ ഇളയ മകൻ ശ്രാവൺ രാജിനെ (15) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രിയായിട്ടും ശ്രാവൺ രാജ് വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കൾനടത്തിയ തെരച്ചലിലാണ് സമീപത്തെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഷേണിയിലെ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ: ലോഗേഷ്, പുനിത് രാജ്, പുരുഷോത്തമ, പൃത്ഥി രാജ്.ആദൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: