ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു യുവാവ് മരിച്ചു.
കണ്ണൂർ (ശ്രീകണ്ഠപുരം) : ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു യുവാവ് മരിച്ചു. ശ്രീകണ്ഠപുരം ചുണ്ടൻപറമ്പിൽ ചൊവ്വാഴ്ച വൈകിട്ട് ഉണ്ടായ അപകടത്തിലാണ് ബൈക്ക് ഓടിച്ചിരുന്ന യുവാവ് മരിച്ചത്. ചുണ്ടപ്പറമ്പ് മുതുപ്ലാക്കൽ വീട്ടിൽ ജോസിന്റെ മകൻ നോബിൾ (28) ആണ് മരിച്ചത്. കെ.എൽ.13. എൻ.2780 നമ്പർ ബൈക്കാണ് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് മറിഞ്ഞത്. ശ്രീകണ്ഠപുരം പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിക്കും.