അഗതി മന്ദിരത്തിലെ അമ്മമാർക്ക് സാന്ത്വന ഹസ്തവുമായി യുവാക്കൾ

കൂത്തുപറമ്പ് : പാട്ടു പാടിയും കഥകൾ പറഞ്ഞും കേക്ക് മുറിച്ചും ഭക്ഷണം നൽകിയും അഗതി മന്ദിരത്തിലെ അമ്മമാർക്ക് മറക്കാനാവാത്ത ഒരു ദിവസം സമ്മാനിച്ചു ഒരു കൂട്ടം യുവാക്കൾ. വേങ്ങാട് സാന്ത്വനവും മമ്പറം ജൂനിയർ ജേസീസും സംയുക്തമായി സംഘടിപ്പിച്ച സാന്ത്വന ഹസ്തം പരിപാടിയിലാണ് വീട്‍ടുകാരും കുടുംബാംഗങ്ങളും ഉപേക്ഷിച്ച അമ്മമാർ എല്ലാം മറന്നു ആഘോഷിച്ചത്.

തൊക്കിലങ്ങാടിക്കടുത്ത പാലാപറമ്പിലെ സ്നേഹനികേതൻ അഗതി മന്ദിരത്തിലാണ് ഒരു പകൽ മുഴുവൻ യുവാക്കൾ അടിപൊളിയാക്കിയത്. പ്രദീപൻ തൈക്കണ്ടിയുടെ പിറന്നാളിന്റെ ഭാഗമായി കേക്ക് മുറിച്ചും കൂടെ ഇരുന്നു ഉച്ച ഭക്ഷണം കഴിച്ചും ആണ് യുവാക്കൾ മടങ്ങിയത്.

സാന്ത്വന ഹസ്‌തം പരിപാടി സിസ്റ്റർ റോസ്നി ഉദ്ഘാടനം ചെയ്തു. ജൂനിയർ ജേസീസ് ചെയർമാൻ അജയഘോഷ് അധ്യക്ഷത വാഹിച്ചു. മമ്പറം ജേസീസ് പ്രസിഡന്റ് സി സുജേഷ്, പ്രദീപൻ തൈക്കണ്ടി, സനോജ് നെല്യാടൻ, റോജ പ്രദീപ്‌, നിജിൽ നാരായണൻ, സിസ്റ്റർ എൽസീന,ടി ഷിനോജ് കുമാർ, പ്രോഗ്രാം ഡയരക്ടർ അബ്ദുൽ ബാസിത്, തുടങ്ങിയവർ സംസാരിച്ചു. ആകർഷ്, പ്രത്യുഷ് ദിനേശ്, പ്രണവ് കാര, ടി കെ അസ്ഗർ അലി, പി സി അഫ്‌ലഹ്, വിപിൻ വിശ്വനാഥ്, നേതൃത്വം നൽകി.

ഫോട്ടോ… സാന്ത്വന ഹസ്തം പരിപാടി സിസ്റ്റർ റോസ്നി ഉദ്ഘാടനം ചെയുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: