ജില്ലാതല ദഫ് കളി മത്സരം സംഘടിപ്പിച്ചു

മമ്പറം: പറമ്പായി അൽഫലാഹ് ദഫ് സംഘം ജില്ലാതല ദഫ് കളി മത്സരം അബ്ദുല്ലത്വീഫ് ഫൈസിയുടെ അദ്ധ്യക്ഷതയിൽ തുറ മുഖവകുപ്പ് മന്ത്രി ബഹു: കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു . പി എ ബഷീർ ,എൻ കെ മുഹമ്മദ് മാസ്റ്റർ കയലോട് ,കെ പി മുഹമ്മദ് ഹാജി ഓടക്കടവ് ,കെ കെ മുഹമ്മദ് മാസ്റ്റർ പൊയനാട് എന്നിവർ പ്രസംഗിച്ചു .
അൽഅമീൻ സിറ്റി ,ഇർഷാദുൽ മുസ്ലിമീൻ പൂവളപ്പ് ,അൽഫലാഹ് പറമ്പായി എന്നീ ടീമുകൾ ഒന്ന് ,രണ്ട് ,മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി
കെ അബ്ദുല്ലത്വീഫ് മാസ്റ്റർ സ്വാഗതവും സാജിർ ചാക്കൽ നന്ദിയും പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: