വിവാഹ വാഗ്ദ്ധാനം നൽകി യുവതിയെ ബലാൽസംഘം ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ

പരിയാരം: വിവാഹ വാഗ്ദ്ധാനം നൽകി യുവതിയെ ബലാൽസംഘം ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ.
മാട്ടൂൽ നോർത്ത് സ്വദേശിയും ഇപ്പോൾ നെരുവമ്പ്രം മേലെ അതിയടത്ത് വാടകക്ക് താമസിക്കുന്ന ആളുമായ ഉള്ളി ഹൗസിൽ ജൗഹർ (28)നെയാണ് പരിയാരം പ്രിൻസിപ്പൽ എസ്.ഐ വി.ആർ. വിനീഷ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജില്ലക്കാരിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. പുനർവിവാഹത്തിനായി വൈവാഹിക സൈറ്റിൽ യുവതി പരസ്യം നൽകിയിരുന്നു. ഇത് വഴി പരിചയപ്പെട്ട ജൗഹർ യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് 2018 നവംബർ 14-ാം തിയ്യതി ഇയാളുടെ വാടക വീട്ടിൽ കൊണ്ടുവന്ന് ഒരാഴ്ചയോളം താമസിപ്പിക്കുകയും ഇതിനിടയിൽ ഒരു ദിവസം യുവതിയെ മുറിയിൽ പൂട്ടിയിട്ട് ബലാൽസംഗം ചെയ്യുകയും മർദ്ദിച്ച് നാലുപവന്റെ സ്വർണ്ണമാല പൊട്ടിച്ചെടുക്കുകയും ചെയ്തു. ഇവിടെ നിന്നും രക്ഷപ്പെട്ട യുവതി കഴിഞ്ഞ മാസം 29 ന് വീണ്ടും ജൗഹറിന്റെ നെരുവമ്പ്രത്തെ വീട്ടിൽ എത്തി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പ്രകോപിതനായ പ്രതി യുവതിയെ മർദ്ദിക്കുകയായിരുന്നു. തുടർന്ന് യുവതി പരിയാരം പോലീസിൽ പരാതി നൽകി. ജൗഹർ നേരത്തെ വിവാഹം കഴിച്ചയാളാണെന്ന് പോലിസ് പറഞ്ഞു.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: