പൂന്തുരുത്തി പെരുങ്കളിയാട്ടം ഇന്ന് സുരാജ് വെഞ്ഞാറമൂടിന്റെ മെഗാഷോ

പയ്യന്നൂർ: പൂന്തുരുത്തി മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി തിങ്കളാഴ്ച നടന്ന സാംസ‌്കാരിക സമ്മേളനം കർണ്ണാടക അർബൻ ഡവലപ‌്മെന്റ‌് – ഹൗസിങ്ങ‌് കേബിനറ്റ‌് മന്ത്രി യു ടി ഖാദർ ഉദ‌്ഘാടനം ചെയ്തു. സജീവ് മറോളി അധ്യക്ഷനായി. മദ്രാസ‌് ഹൈക്കോടതി ഹോണറബിൾ ജ‌സ‌്റ്റിസ‌് എസ‌് വൈദ്യനാഥൻ, ടി എസ‌് കല്ല്യാണരാമൻ, ഗോകുലം ഗോപാലൻ എന്നിവർ മുഖ്യാതിഥികളായി. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ, പി വി മോഹനൻ, പി വി കുഞ്ഞപ്പൻ, വി ബാലൻ, ബഷീർ ആറങ്ങാടി, രാജീവൻ വടക്കേടത്ത് എന്നിവർ സംസാരിച്ചു. പി തമ്പാൻ സ്വാഗതവും പി വി വിനോദ് കുമാർ നന്ദിയും പറഞ്ഞു. തുടർന്ന‌് സ‌്നേഹ സതീഷിന്റെ സംഗീത കച്ചേരി, കോഴിക്കോട‌് നവചേതനയുടെ നയാപൈസ നാടകം എന്നിവ അവതരിപ്പിച്ചു. ചൊവ്വാഴ്ച പകൽ മൂന്നിന് മമ്പലം ക്ഷേത്രത്തിൽ നിന്നും എടുത്ത് പിടിച്ച് വരവ്, മുച്ചിലോട്ട് ഭഗവതിയുടെ തോറ്റം. 4 ന് അരങ്ങിൽ അടിയന്തിരം . 5.30ന് പുലിയൂർ കണ്ണൻ വെള്ളാട്ടം. വൈകിട്ട് 6 മുതൽ അന്നദാനം. രാത്രി 9 ന് ഭഗവതിയുടെ അന്തിത്തോറ്റം. 9.30 ന് അരങ്ങിൽ അടിയന്തിരം . 11 ന് കണ്ണങ്ങാട്ട് ഭഗവതിയുടെയും പുലിയൂർ കാളിയുടെയും തോറ്റം. രാത്രി 12 ന് തുളുവന്താട്ടു ഭഗവതിയുടെ തോറ്റം. 12.30ന് മടയിൽ ചാമുണ്ഡിയുടെ തോറ്റം. ചൊവ്വാഴ്ച വൈകിട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനം കേന്ദ്ര ആയുഷ് സഹമന്ത്രി ദീപക് നായക് ഉദ്ഘാടനം ചെയ്യും. സിപിഐ എം ജില്ല സെക്രട്ടറി പി ജയരാജൻ അധ്യക്ഷനാകും. ജില്ല കലക്ടർ മീർ മുഹമ്മദലി, ലഫ്റ്റനന്റ് കമാണ്ടർ അനിൽ കുമാർ നായർ, കണ്ണൻ കുട്ടി എന്നിവർ മുഖ്യാതിഥികളാകും. തുടർന്ന് ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂട് നയിക്കുന്ന സൂപ്പർ മെഗാഷോ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: