സ്വദേശി ദര്‍ശന്‍ തീര്‍ഥാടക ടൂറിസം പദ്ധതിയില്‍ കണ്ണൂര്‍ ജില്ലയിലെ അഞ്ച് ആരാധനാലയങ്ങള്‍ക്ക് 2.84 കോടി

കണ്ണൂര്‍: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ സ്വദേശി ദര്‍ശന്‍ തീര്‍ഥാടക ടൂറിസം പദ്ധതിയില്‍ കണ്ണൂര്‍ ജില്ലയിലെ അഞ്ച് ആരാധനാലയങ്ങള്‍ക്ക് 2.84 കോടി രൂപ അനുവദിച്ചു.
കണ്ണൂര്‍ ബര്‍ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രല്‍, ചെന്പേരി ലൂര്‍ദ്മാതാ ഫൊറോന ദേവാലയം, തലശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം, പാനൂര്‍ നിള്ളങ്ങ‌ല്‍ വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രം, ചാലാട് ചാലില്‍ ഭഗവതി ക്ഷേത്രം എന്നിവയുടെ വികസനത്തിനാണ് തുക അനുവദിച്ചിരിക്കുന്നത്. ഇന്നലെ ലോക്സഭയില്‍ പി.കെ. ശ്രീമതി എംപിയുടെ ചോദ്യത്തിന് ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ക്കായി പദ്ധതിയില്‍ 85.25 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മലനാട്- മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതിക്ക് 80.37 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ഈ പദ്ധതി ടെന്‍ഡര്‍ ആയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: