കൊവിഡ് പ്രതിരോധം: സെക്ടറല്‍ മജിസ്ട്രറ്റുമാരെ നിയമിച്ചു

കൊവിഡ് വ്യാപനത്തിന്റെ സാധ്യത മുന്‍നിര്‍ത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ പുതിയ സെക്ടറല്‍ മജിസ്ട്രറ്റുമാരെ നിയമിച്ച് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിട്ടു. കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരമാണ് നടപടി. സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരങ്ങളോടെയാണ് നിയമനം. കൊവിഡ് വ്യാപനം തടയാനായി നിലവിലുള്ള ആരോഗ്യം, റവന്യൂ, പൊലീസ്, തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥരടങ്ങിയ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനാണ് സെക്ടറല്‍ ഓഫീസര്‍മാരെ നിയമിച്ചത്. മാസ്‌ക് ധരിക്കല്‍, സാമൂഹ്യ അകലം പാലിക്കല്‍, കൈകള്‍ അണുവിമുക്തമാക്കല്‍ തുടങ്ങി ബ്രേക്ക് ദി ചെയിന്‍ ക്യാംപയിന്‍ ശക്തിപ്പെടുത്തുക, ക്വാറന്റൈന്‍ നടപടികള്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുക, വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, വിവാഹം, മരണാനന്തര ചടങ്ങുകള്‍, പൊതു പരിപാടികള്‍ തുടങ്ങിയ ഇടങ്ങളില്‍ കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുക തുടങ്ങിയവയാണ് സെക്ടറല്‍ ഓഫീസര്‍മാരുടെ ചുമതല. ചുമതല ഏല്‍പ്പിക്കപ്പെടുന്ന ഓഫീസര്‍മാര്‍ക്ക് അവരുടെ കീഴിലെ ജീവനക്കാരെയും സംവിധാനങ്ങളെയും പരിശോധനകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ഉപയോഗിക്കാം. സെക്ടറല്‍ ഓഫീസര്‍മാര്‍ക്ക്  അധികാര പരിധിയില്‍പ്പെടുന്ന പ്രദേശങ്ങളിലെ റിപ്പോര്‍ട്ടുകള്‍ ജില്ലാ  ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാകലക്ടറെ കൃത്യമായി അറിയിക്കണം. ജില്ലാ പൊലീസിന്റെയും ജില്ലാ സര്‍വൈലന്‍സ് ഓഫീസറുടെയും സഹായം ഇവര്‍ക്കു ലഭിക്കുമെന്നും ഓരോ പ്രദേശങ്ങളിലും ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കണമെന്നും ഉത്തരവിലുണ്ട്. ജനുവരി അഞ്ച് മുതല്‍ ഫെബ്രുവരി 28 വരെയാണ് ഇവരുടെ ചുമതല.

ജില്ലയിലെ താലൂക്കുകളില്‍ നിയമിതരായ സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍, ഫോണ്‍ നമ്പര്‍ എന്നിവ ക്രമത്തില്‍

കണ്ണൂര്‍ താലൂക്ക്
എടക്കാട്, ചേലോറ, എളയാവൂര്‍, കണ്ണൂര്‍ ഒന്ന്, കണ്ണൂര്‍ രണ്ട്, പുഴാതി, പള്ളിക്കുന്ന്, വലിയന്നൂര്‍, അഴീക്കോട്, വളപട്ടണം -അശോകന്‍ പാറക്കണ്ടി, ജില്ലാ ലോട്ടറി ഓഫീസര്‍ – 9446777767.  ദിനേശന്‍ (റിസര്‍വ്) അസി. ലേബര്‍ ഓഫീസര്‍ – 9496851031.
ചിറക്കല്‍, നാറാത്ത്, കണ്ണാടിപറമ്പ്, ചെറുകുന്ന്, കണ്ണപുരം, കല്ല്യാശ്ശേരി, പാപ്പിനിശ്ശേരി, മാട്ടൂല്‍- പ്രമോദ്, കൃഷി ഓഫീസര്‍, കല്ല്യാശ്ശേരി – 9562669642, കെ പി ദിനേശന്‍, അസി. എഞ്ചിനീയര്‍, ഭൂഗര്‍ഭജല വകുപ്പ് – 9495722284.
അഞ്ചരക്കണ്ടി, ചെമ്പിലോട്, കടമ്പൂര്‍, മുണ്ടേരി, കാഞ്ഞിരോട്, മുഴപ്പിലങ്ങാട്, പെരളശ്ശേരി – കൃഷ്ണപ്രസാദ്, കൃഷി ഓഫീസര്‍, മുണ്ടേരി- 9400210613, കൃഷ്ണന്‍ കുറിയ (റിസര്‍വ്), എഇഒ, കണ്ണൂര്‍ – 9995312970.

തളിപ്പറമ്പ് താലൂക്ക്
ആലക്കോട്, ഉദയഗിരി, ചപ്പാരപ്പടവ്, നടുവില്‍, ചെങ്ങളായി, പരിയാരം – എന്‍ സുരേഷ്, ഡയറി എക്സറ്റന്‍ഷന്‍ ഓഫീസ്, തളിപ്പറമ്പ് – 9446197463, എം പി അബ്ദുള്‍ റഹ്മാന്‍ (റിസര്‍വ്), എസ് എസ് ജില്ലാ ഐസിഡിഎസ് സെല്‍- 9495136795.
കുറുമാത്തൂര്‍, തളിപ്പറമ്പ്, ആന്തൂര്‍, പട്ടുവം, കൊളച്ചേരി, മയ്യില്‍- പി പവിത്രന്‍. അസി. ഡയറക്ടര്‍, ജോ. ഡയറക്ടര്‍ കോ ഓപ്പറേറ്റീവ് ഓഡിറ്റ്- 9895512762, ജാക്സണ്‍ ജോസഫ് (റിസര്‍വ്), മുനിസിപ്പല്‍ എഞ്ചിനീയര്‍, ആന്തൂര്‍ മുനിസിപ്പാലിറ്റി-8893622732.
കുറ്റിയാട്ടൂര്‍, ഇരിക്കൂര്‍, പയ്യാവൂര്‍, മലപ്പട്ടം, എരുവേശ്ശി, ശ്രീകണ്ഠാപുരം – കെ കെ ആദര്‍ശ്, കൃഷി ഓഫീസര്‍, കുറ്റിയാട്ടൂര്‍ –8618030516, ബി എസ് ശീതള്‍ (റിസര്‍വ്), കൃഷി ഓഫീസര്‍ ശ്രീകണ്ഠാപുരം – 9544609037.

തലശ്ശേരി താലൂക്ക്
പന്ന്യന്നൂര്‍, മൊകേരി, പാനൂര്‍, കതിരൂര്‍, കോട്ടയം മലബാര്‍, പാട്യം, കുന്നോത്ത്പറമ്പ്, തൃപ്രങ്ങോട്ടൂര്‍ – പ്രദീപ് കുമാര്‍ പാലോറന്‍, അസി എഞ്ചിനീയര്‍ ആന്റീ സീ ഇറോഷന്‍ സെക്ഷന്‍, തലശ്ശേരി- 9447361060, ശ്യാംജിത്ത് (റിസര്‍വ്), അസി. എഞ്ചിനീയര്‍, ഇന്‍ലാന്റ് നാവിഗേഷന്‍ – 7907402772.
കൂത്തുപറമ്പ്, മാങ്ങാട്ടിടം, വേങ്ങാട്, മാലൂര്‍, കീഴല്ലൂര്‍, കൂടാളി, ചിറ്റാരിപ്പറമ്പ്, കോളയാട് – പ്രശോഭ്, സെയില്‍ ടാക്സ് ഓഫീസര്‍ ജിഎസ്ടി, തളിപ്പറമ്പ്- 9947169906, എസ് ശ്രീജിത് (റിസര്‍വ്), കൃഷി ഓഫീസര്‍, മട്ടന്നൂര്‍ – 9847269198.
പിണറായി, എരഞ്ഞോളി, തലശ്ശേരി, ധര്‍മടം, ചൊക്ലി – ഷിഹാബ് ബാബു, കൃഷി ഓഫീസര്‍, കോടിയേരി –9496384300, കെ രഞ്ജിത് കുമാര്‍ (റിസര്‍വ്), എഇഒ തലശ്ശേരി നോര്‍ത്ത്- 9497116242.

ഇരിട്ടി താലൂക്ക്
പടിയൂര്‍, ഉളിക്കല്‍, പായം, ആറളം, അയ്യന്‍കുന്ന്- ഷീന എം കണ്ടത്തില്‍, ഐസിഡിഎസ് പ്രൊജക്ട് ഓഫീസ്, തളിപ്പറമ്പ്- 9605188660, പി അശ്വതി (റിസര്‍വ്) കൃഷി ഓഫീസര്‍, ഉളിക്കല്‍ – 9562693214.
കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, പേരാവൂര്‍ – കെ ജെ ജോര്‍ജ്, കൃഷി ഓഫീസര്‍, കണിച്ചാര്‍ – 9446891590, പി ജെ വിനോദ്് (റിസര്‍വ്), കൃഷി ഓഫീസര്‍, കൊട്ടിയൂര്‍ – 9947019109.
മുഴക്കുന്ന്, തില്ലങ്കേരി, ഇരിട്ടി, മട്ടന്നൂര്‍ – എം ഹനീഷ്, കൃഷി ഓഫീസര്‍, കീഴൂര്‍ ചാവശ്ശേരി – 8289837342, വി രമേഷ് (റിസര്‍വ്), എ ആന്‍ഡ് ഇ ഇന്‍സ്പെക്ടര്‍ അസി. രജിസ്ട്രാര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിസ് ഇരിട്ടി.

പയ്യന്നൂര്‍ താലൂക്ക്
പയ്യന്നൂര്‍, കരിവെള്ളൂര്‍ പെരളം, കുഞ്ഞിമംഗലം, രാമന്തളി- എ വേണു, പട്ടികജാതി വികസന ഓഫീസര്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍ – 9605600250, പി വി സുകുമാരന്‍ (റിസര്‍വ്), സ്റ്റേറ്റ് ടാക്സ് ഓഫീസര്‍, ജിഎസ്ടി മൊബൈല്‍ സ്‌ക്വാഡ് പയ്യന്നൂര്‍- 9539596558.
ചെറുപുഴ, പെരിങ്ങോം വയക്കര, കാങ്കോല്‍ ആലപ്പടമ്പ, എരമം കുറ്റൂര്‍ – കെ ധനഞ്ജയന്‍, ഡിവിഷണല്‍ അക്കൗണ്ട്സ് ഓഫീസര്‍, പി ഡബ്ല്യു ഡി – 9447851889, ടി പി വിനോദ് കുമാര്‍ (റിസര്‍വ്), ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 ഫാക്ടറീസ് ആന്‍ഡ് ബോയിലേര്‍സ് – 9496786765.
കടന്നപ്പള്ളി പാണപ്പുഴ, ഏഴോം, മാടായി, ചെറുതാഴം – എം കെ രാജന്‍, സി എ, സെലക്ഷന്‍ ഗ്രേഡ് ഡിഇഒ ഓഫീസ് കണ്ണൂര്‍ – 9496192254, വി വി ജിതിന്‍ (റിസര്‍വ്), കൃഷി ഓഫീസര്‍, കടന്നപ്പള്ളി – 9495278204.
പി എന്‍ സി/32/2021

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: