കോവിഡ് വാക്‌സിന്റെ പേരില്‍ തട്ടിപ്പ്: ജാഗ്രത വേണമെന്ന് പോലീസ്

കണ്ണൂർ : കോവിഡ് വാക്സിന്റെ പേരിലും തട്ടിപ്പിനു ശ്രമം . വാക്സിൻ എടുക്കാൻ രജിസ്റ്റർചെയ്യണമെന്നാവശ്യപ്പെട്ടാണ് ഫോണിലേക്ക് വിളിയെത്തുക . ഇതിനായി ആധാർ നമ്പർ , ഇമെയിൽ വിലാസംഅടക്കമുള്ള വിവരങ്ങളാണ് തട്ടിപ്പുസംഘങ്ങൾ തേടുന്നത് . ആധാർ നമ്പർ നൽകുന്നവർക്ക് രജിസ്ട്രേഷൻനടപടിയുടെ ഭാഗമാ യി ഫോണിലേക്ക് .ടി.പി. അയക്കുകയും ഇവ ചോദിക്കുകയും ചെയ്യും . ഇതുവഴിയാണ്പണം തട്ടുന്നത്..ടി.പി . നൽകുന്ന ഉടൻ ആധാർ നമ്പർ ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിൽനിന്ന് പണംനഷ്ടപ്പെടും . മുംബൈയിൽ സമാനസംഭവം നടക്കുകയും പോലീസ് ജാഗ്രതാനിർദേശം നൽകുകയുംചെയ്തിരുന്നു . തുടർന്നാണ് കേരള പോലീസ് ബോധവത്കരണവുമായി രംഗത്തെത്തിയിരിക്കുന്നത് . കോവിഡ്വാക്സിൻ സംബന്ധിച്ച് ഇമെയിലിലും മൊബൈ ലിലും എത്തുന്ന ലിങ്കുകൾ തുറക്കരുത് . സന്ദേശങ്ങളിലുംഫോൺ വിളികളിലും മറുപടി നൽകരുതെന്നും പോലീസ് പറയുന്നു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: