പണി മുടക്ക് വിളംബര സായാഹ്നം

കണ്ണൂർ: ദ്വിദിന ദേശീയ പണിമുടക്കോടനുബന്ധിച്ച് എഫ്. ഐ . ടി. യു -അസ്സറ്റ് സംയുക്ത ജില്ലാ സമര സമിതി എട്ടിന് കണ്ണൂർ ഹെഡ് പോസ്റ്റാഫീസിലേക്ക് നടത്തുന്ന മാർച്ചിന്റെ പ്രചരണാർത്ഥം ഷോപ്സ് & അതർ എസ്റ്റാബ്ളിഷ്മെന്റെ വർക്കേഴ്സ് യൂനിയൻ ( എഫ്.ഐ. ടി. യു ) സായാഹ്ന ധർണ നടത്തി. പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ധർണ എഫ്.ഐ. ടി. യു ജില്ലാ സെക്രട്ടരി സാജിദാ സജീർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി വിജയൻ അധ്യക്ഷത വഹിച്ചു. യൂനിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ.എം. സ്വാലിഹ് മുഖ്യ പ്രഭാഷണം നടത്തി. എൻ.എം. കോയ സ്വാഗതവും പ്രസൂന നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: