നവീകരിച്ച പഴയങ്ങാടി ബസ് സ്റ്റാന്റ് ഉദ്ഘാടനം ചെയ്തു

0

നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ പഴയങ്ങാടി ബസ് സ്റ്റാന്റ് ടി വി രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.35 കോടി രൂപ ചെലവഴിച്ചാണ് ഏഴോം ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള ബസ് സ്റ്റാന്റ് കോണ്‍ക്രീറ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ നടത്തി നവീകരിച്ചത്. 1992 ല്‍ നിര്‍മിച്ച ബസ് സ്റ്റാന്റ് പിലാത്തറ- പാപ്പിനിശ്ശേരി കെഎസ്ടിപി റോഡ് നിര്‍മ്മിച്ചതോടെ നവീകരിക്കുകയായിരുന്നു. 2018 ഏപ്രില്‍ ഒന്നിന് ആരംഭിച്ച് നവീകരണ പ്രവൃത്തി എംഎല്‍എയുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ അതിവേഗം പൂര്‍ത്തികരിക്കുകയായിരുന്നു. ഇതിനോടൊപ്പം ഏഴോം ഗ്രാമ പഞ്ചായത്തിന്റെ 28 ലക്ഷം രൂപ ചെലവഴിച്ച് ബസ് സ്റ്റാന്‍ഡില്‍ ഡ്രൈനേജ് നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.

ചടങ്ങില്‍ ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി വിമല അധ്യക്ഷത വഹിച്ചു. ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വി പ്രീത, ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി വിമല, മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ സുഹറാബി, ഏഴോം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ഒ പ്രഭാകരന്‍, ജില്ലാ പഞ്ചായത്ത് അംഗം ആര്‍ അജിത, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ എന്‍ ബിജോയ്, അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ രാജീവന്‍, മറ്റു ജനപ്രതിനിധികള്‍, പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading