കളിയാട്ട മഹോത്സവങ്ങൾ

വേട്ടയ്ക്കൊരുമകൻ ക്ഷേത്രം കളിയാട്ടം

പഴയങ്ങാടി : താവം വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിലെ കളിയാട്ടം തുടങ്ങി. ശനിയാഴ്ച വൈകീട്ട് ആറിന് വെള്ളാട്ടം, രാത്രി തായമ്പക, തിറയുത്സവം എന്നിവ നടക്കും. ആറിന് വൈകീട്ട് ഇളംകോലം, രാത്രി 10-ന് തായ്‍പരദേവത, 11.30-ന് ഗുരുതി തർപ്പണം, തുടർന്ന് തിരുവായുധം എഴുന്നള്ളത്ത്. ഏഴിന് രാവിലെ ഒമ്പതിന് ശുദ്ധികലശവും വിശേഷാൽ പൂജയും.

*പാടാർകുളങ്ങര കളിയാട്ടം

പയ്യന്നൂർ : കൂർക്കര പാടാർകുളങ്ങര ഭഗവതിക്ഷേത്രം കളിയാട്ടം ആറ്‌, ഏഴ്, എട്ട് തീയതികളിൽ നടക്കും. ഏഴിന് വൈകീട്ട് കന്നിക്കൊരുമകൻ വെള്ളാട്ടം, സന്ധ്യാവേല, രാത്രി ഒൻപതിന് തോറ്റങ്ങൾ. തുടർന്ന് കന്നിക്കൊരുമകൻ, മണിക്കുണ്ടൻ, പാടാർകുളങ്ങര വീരൻ, വീരർകാളി. എട്ടിന് പുലർച്ചെ അടുക്കുന്നത്ത് ഭഗവതി, രക്തചാമുണ്ഡി. രാവിലെ പുതിയഭഗവതി, വിഷ്ണുമൂർത്തി, പാടാർകുളങ്ങര ഭഗവതി എന്നീ തെയ്യങ്ങൾ കെട്ടിയാടും.

*ആലക്കാട് കളരിക്കൽ കളിയാട്ടം

പയ്യന്നൂർ : ആലക്കാട് കളരിക്കൽ ക്ഷേത്രം കളിയാട്ടം അഞ്ചുമുതൽ ഒമ്പതുവരെ നടക്കും. ഏഴിന് രാത്രി ഒമ്പതിന് ഗാനമേള, ഒമ്പതിന് രാവിലെ എട്ടിന് ഊർപ്പഴശ്ശി ദൈവത്തിന്റെ പുറപ്പാട്. തുടർന്ന് തെയ്യങ്ങൾ.

*പുനഃപ്രതിഷ്ഠ

പയ്യന്നൂർ: കണ്ടങ്കാളി പടോളി തറവാട് പുനഃപ്രതിഷ്ഠാ കർമം ഏഴിന് നടക്കും.

*അരീക്കുളങ്ങര മുച്ചിലോട്ട് കളിയാട്ടം തുടങ്ങി

ചെറുകുന്ന് : കണ്ണപുരം അരീക്കുളങ്ങര മുച്ചിലോട്ട് ഭഗവതിക്ഷേത്ര കളിയാട്ടം തുടങ്ങി. ഏഴിന് രാത്രി സമാപിക്കും. ദിവസവും വൈകീട്ട് തമ്പുരാട്ടിയുടെ തോറ്റം, കൂടിയാട്ടം, വെള്ളാട്ടം എന്നിവയും, രാവിലെ കണ്ണങ്ങാട്ട് ഭഗവതിയുടെയും, പുലിയൂർ കാളിയുടെയും തെയ്യങ്ങളും ഉണ്ടാകും. സമാപനദിവസമായ ഏഴിന് രാവിലെ നരമ്പിൽ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി, വിഷ്ണുമൂർത്തി തെയ്യങ്ങളും ഉണ്ടാകും. ഉച്ചയ്ക്ക് ഒരുമണിക്ക് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും.

*കണ്ണപുരം തിരുവപ്പന മഹോത്സവം

കണ്ണപുരം : കണ്ണപുരം മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം ആറ്‌, ഏഴ് തീയതികളിൽ നടക്കും. ആറിന് രാവിലെ 10-ന് നാഗപൂജ, വൈകീട്ട് നാലിന് മലയിറക്കൽ, ആറിന് ഊട്ടും വെള്ളാട്ടം, രാത്രി 10-ന് കളിക്കപ്പാട്ട്. ഏഴിന് പുലർച്ചെ അഞ്ചിന് തിരുവപ്പന.

*കടന്നപ്പള്ളി മുച്ചിലോട്ട് തിരുമുടി നിവരൽ ഇന്ന്

പിലാത്തറ : കടന്നപ്പള്ളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നടന്നുവരുന്ന കളിയാട്ടത്തിന്റെ ഭാഗമായി ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും. രാവിലെ മുതൽ വിവിധ തെയ്യങ്ങൾ അരങ്ങിലെത്തും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: