അജ്ഞാതനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

കണ്ണൂർ സിറ്റി: അജ്ഞാതനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തായത്തെരു റെയിൽവേ സ്റ്റേഷന് സമീപം ഏകദേശം 35 വയസിന് മേലെ പ്രായം തോന്നിക്കുന്ന യുവാവാണ് ട്രെയിൻ തട്ടി മരിച്ചത്. റെയിൽവേ അധികൃതർ അറിയിച്ചതിനെ തുടർന്ന് ടൗൺ എസ്.ഐ ഗിരീഷ്‌ ബാബുവിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വെളുത്ത നിറം, 166 സെ.മീറ്റർ ഉയരം, കാപ്പി ഷർട്ടും വെളുത്ത മുണ്ടുമാണ് ധരിച്ചിരുന്നത്. ഇയാളെ കുറിച്ചറിയുന്നവർ ടൗൺ പൊലീസിൽ അറിയിക്കുക.
ഫോൺ : 04972 763337, 9497927311.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: