സമാധാനയോഗം: രണ്ട് ദിവസത്തേക്ക് പ്രകടനങ്ങള്‍ നടത്തരുതെന്ന് ആഹ്വാനം

കണ്ണൂർ:ജില്ലയില്‍ പൂര്‍ണമായി സമാധാനം ഉറപ്പാക്കാന്‍ സമാധാനയോഗത്തില്‍ ധാരണ. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സിപിഐഎം, ബിജെപി നേതാക്കള്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു യോഗം. രണ്ട് ദിവസത്തേക്ക് പ്രകടനങ്ങള്‍ നടത്തില്ലെന്ന് ഇരു പാര്‍ട്ടികളും സമ്മതിച്ചു. ഈ നിര്‍ദേശം യോഗത്തില്‍ വെച്ച് തന്നെ ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ കീഴ്ഘടകങ്ങള്‍ക്കു നല്‍കി. ജില്ലയില്‍ സമാധാനം ഉറപ്പാക്കാന്‍ എല്ലാ സഹകരണവും നേതാക്കള്‍ ഉറപ്പ് നല്‍കി.

യോഗത്തില്‍ സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ പി സഹദേവന്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗം എന്‍ ചന്ദ്രന്‍, ബിജെപി ജില്ലാ പ്രസിഡണ്ട് പി സത്യപ്രകാശ്, ആര്‍എസ്എസ് ജില്ലാ സഹകാര്യ വാഹക് കെ പ്രമോദ്, ജില്ലാ പൊലീസ് മേധാവി ജി ശിവ വിക്രം എന്നിവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: