കണ്ണൂർ നഗരസഭ മുൻ കൗൺസിലർ എൻ.വി സത്താർ അന്തരിച്ചു

സിറ്റി: കണ്ണൂർ നഗരസഭ മുൻ കൗൺസിലർ നീർച്ചാൽ പുതിയ പുരയിൽ സത്താർ മരണപ്പെട്ടു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ കൊയിലി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കണ്ണൂർ സിറ്റിയുടെ സാമൂഹ്യ, സാംസ്ക്കാരിക, രാഷട്രീയ രംഗത്ത് നിറ സാന്നിധ്യമായിട്ടുള്ള പൊതു പ്രവർത്തകനും, മുൻ പടന്ന വാർഡ് മുൻ കൗൺസിലറും, മർഹബ സാംസ്കാരിക സമിതി പ്രസിഡന്റുമായിരുന്നു ഇദ്ധേഹം.
ഭാര്യ സീനത്ത്. മക്കൾ:- സജ്ജാദ്, ഷാഹിദ്, ഷാനിദ്, സാജിത.
ഖബറടക്കം ളുഹർ നമസ്ക്കാരനാന്തരം തയ്യിൽ ജുമാ മസ്ജിദിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: