ബോംബേറിന് പിന്നില്‍ ആര്‍എസ്‌എസ്സെന്ന് ഷംസീര്‍

ണ്ണൂര്‍: തന്‍റെ വീടിന് നേരെ നടന്ന ബോംബാക്രമണത്തിന് പിന്നില്‍ ആര്‍എസ്‌എസ് ആണെന്ന് എ.എന്‍.ഷംസീര്‍ എംഎല്‍എ. ഇതിന് മറുപടി പറയേണ്ടത് ആര്‍എസ്‌എസ് നേതൃത്വമാണെന്നും എംഎല്‍എ പറഞ്ഞു.

സംസ്ഥാനത്ത് ആസൂത്രിതമായി കലാപം ഉണ്ടാക്കാന്‍ ആര്‍എസ്‌എസും ബിജെപിയും ശ്രമിക്കുന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോഴത്തെ ആക്രമണമെന്നും ഷംസീര്‍ ആരോപിച്ചു.

തലശ്ശേരിയില്‍ താന്‍ കൂടി പങ്കെടുത്ത സമാധാന യോഗം നടന്നുകൊണ്ടിരിക്കെയാണ് തന്‍റെ വീടിനു നേരെ ആക്രമണമുണ്ടായത്. സമാധാനമുണ്ടാക്കണം എന്ന് ആര്‍എസ്‌എസ് ആഗ്രഹിക്കുന്നില്ല എന്നതിന്‍റെ തെളിവാണ് ഇതെന്നും ഷംസീര്‍ പ്രതികരിച്ചു.

ഇന്ന് രാത്രി പത്തേകാലോടെയാണ് തലശ്ശേരി മാടപ്പീടികയിലുള്ള ഷംസീറിന്‍റെ വീടിനു നേരെ അജ്ഞാതര്‍ ബോംബെറിഞ്ഞത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: