റെഡ് അലർട്ട് പിൻവലിച്ചു; കേരളത്തില്‍ ന്യൂനമര്‍ദം മാത്രം; 10 ജില്ലകളിൽ യെല്ലോ അലർട്ട്

ബുറെവി ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞ് ന്യൂനമർദമായി. കേരളത്തിൽ പ്രഖ്യാപിച്ചിരുന്ന റെഡ്, ഓറഞ്ച് അലർട്ടുകൾ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ആയിരിക്കും. ബുറെവിയുടെ തീവ്രത കുറഞ്ഞതോടെയാണ് ജാഗ്രത നിര്‍ദേശത്തിൽ മാറ്റം വരുത്തിയത്. മന്നാർ ഉൾക്കടലിൽ നിന്നും തമിഴ്നാട്ടിലെ തൂത്തുക്കൂടി തീരത്തേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്രന്യൂനമർദ്ദമായി മാറി. തുടർന്ന് അർധരാത്രി പിന്നിട്ടശേഷം ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറുകയായിരുന്നെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് രാത്രി വൈകി പുറപ്പെടുവിച്ച വാർത്താക്കുറിപ്പ് പറയുന്നു. കന്യാകുമാരി ജില്ലയിലൂടെ ഉച്ചയോടെ ന്യൂനമർദം കേരളത്തിലെത്തും. തിരുവനന്തപുരം ജില്ലയുടെ വടക്ക്, കിഴക്ക് ഭാഗത്തു കൂടിയാവും സംസ്ഥാന അതിർത്തി കടന്ന് അറബിക്കടലിലേക്ക് നീങ്ങുക.

മുന്‍കരുതലായി നാളെ രാവിലെ പത്തുമുതല്‍ വൈകിട്ട് ആറുവരെ തിരുവനന്തപുരം വിമാനത്താവളം അടച്ചിടും. നാളെ പ്രഖ്യാപിച്ചിരുന്ന റെ‍ഡ് അലര്‍ട്ട് കാലാവസ്ഥാവകുപ്പ് പിന്‍വലിച്ചു. ചുലിക്കാറ്റ് തീവ്രന്യൂനമര്‍ദമായി മാറിയതിനെത്തുടര്‍ന്നാണ് തീരുമാനം.തിരുവനന്തപുരം മുതല്‍ മലപ്പുറം വരെ പത്തുജില്ലകളില്‍ യെലോ അലര്‍ട്ട് മാത്രം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: