മുതിർന്ന സി പി ഐ നേതാവ് കപ്പറ്റ നാരായണൻ അന്തരിച്ചു

അഴിക്കോട്: കപ്പറ്റ നാരായണൻ (92) അഴീക്കോട് ചാലിലെ വസതിയിൽ അന്തരിച്ചു. 1942ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ അദ്ദേഹം 48 ലെ കമ്മ്യൂണിസ്റ്റ് വേട്ടയിൽ കൊടിയ മർദ്ധനത്തിന് വിധേയനാവുകയും പോലിസുകാർ മ്യഗീയമായ രീതിയിൽ തലയിൽ മോസ്കോ റോഡ് വെട്ടുകയുണ്ടായി 64 ലെ പാർട്ടി ഭിന്നിപ്പിന് ശേഷം കണ്ണൂർ ജില്ലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കൊട്ടിപ്പെടുത്താൻ നേതൃത്വം വഹിച്ചു സി.പി.ഐ അഴീക്കോട് ലോക്കൽ സെക്രട്ടറി മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം തുടങ്ങിയ നിലയിൽ പ്രവർത്തിച്ചു ഒരു കാലത്ത് കണ്ണൂരിലെ സഹകരണ പ്രസ്ഥാനത്തിന്റെ മുഖമായിരുന്നു അദ്ധേഹം അഴീക്കൽ വിവേഴ്സ് സൊസൈറ്റി കേനന്നൂർ പവർലൂം സൊസൈറ്റി അലവിൽ റോയൽ വിവേഴ്സ് സൊസൈറ്റി കണ്ണൂർപിക്കോ പ്രസ്സ് തുടങ്ങി സ്ഥാപനങ്ങളുടെ പ്രസിഡണ്ടായി ദീർഘനാൾ പ്രവർത്തിച്ചു CPI സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.എൻ ചന്ദ്രൻ ജില്ല സെക്രട്ടറി പി.സന്തോഷ് കുമാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുടു വൻ പത്മനാഭൻ സി.പി.ഐ നേതാവ് CPഷൈജൻ Cരവീന്ദ്രൻ സി.പി സന്തോഷ് കുമാർ കോൺഗ്രസ്സ് നേതാവ് എം എൻ രവീന്ദ്രൻ ജില്ലാ പഞ്ചായത്ത് ചെയർമാൻ വി.കെ.സുരേഷ് ബാബു തുടങ്ങിയവർ പരേതന്റെ വസതിയിൽ എത്തി അന്തിമേ പചാരം അർപ്പിച്ചു സംസ്കാരത്തിന് ശേഷം ചേർന്ന അനുശോചന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു അബ്ദുൾ നിസാർ വായ്പ്പറമ്പ് ടി.എം മോഹനൻ ലോകേശൻ എന്നിവർ സംസാരിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: