കൊളച്ചേരിപ്പറമ്പിൽ ജില്ലാതല ദഫ് മുട്ട് മത്സരവും ഇശൽ വിരുന്നും സംഘടിപ്പിക്കുന്നു

.

കൊളച്ചേരി:കുന്നുമ്മൽ ബ്രദേർസ് ഫൈറ്റ് ക്ലബ് സംഘടിപ്പിക്കുന്ന ജില്ലാതല ദഫ് മത്സരവും ഇശൽ വിരുന്നും 2018 ഡിസംബർ 15 ശനിയാഴ്ച രാത്രി 6 30ന് കൊളച്ചേരിപ്പറമ്പ് രിഫായി പള്ളിക്കു സമീപം മർഹും എം മൊയ്‌ദീൻ കുഞ്ഞി ഹാജി നഗറിൽ നടക്കും.

ചേലേരി പള്ളി ഖത്തീബ് ഷാഹുൽ ഹമീദ് ബാഖവി യുടെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിക്ക്

അജ്‌നാസ് കെ.പി സ്വാഗത പ്രസംഗം നടത്തും. ലുക്മാനുൽ ഹകീം മിസ്ബാഹി പ്രസ്തുത പരിപാടി ഉത്ഘാടനം ചെയ്യും. മയ്യിൽ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രാഘവൻ മുഖ്യാതിഥി ആയിരിക്കും.

ദഫ് മുട്ട് മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ ഇനി പറയുന്ന നമ്പറിൽ പേര് റജിസ്റ്റർ ചെയ്യേണ്ടതാണ്

9605537104, 9633450925

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: