എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ 

ഉല്‍പാദനമേഖല കാര്യക്ഷമമാക്കാനുള്ള പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കി എടക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 വര്‍ഷത്തെ വികസന സെമിനാര്‍. അതിമഴ കാരണം നാശം സംഭവിച്ച റോഡുകള്‍, നടപ്പാതകള്‍ എന്നിവ പുന:സ്ഥാപിക്കും. പ്രളയത്തില്‍ ബ്ലോക്ക് പഞ്ചായത്തില്‍ 107 വീടുകള്‍ ഭാഗികമായും ഏഴ് വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഇവരെ സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ്, പിഎംഎവൈ(ജി) എന്നീ പദ്ധതികളിലുള്‍പ്പെടുത്തി പുനരധിവസിപ്പിക്കും.

കുട്ടികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവരുടെ ഉന്നമനത്തിനായി വിവിധ പദ്ധതികളാണിവിടെ നടപ്പിലാക്കുന്നത്. മുതിര്‍ന്ന പൗരന്‍മാരുടെ മാനസിക ഉല്ലാസത്തിനായി ചിരിയോഗ, യോഗപരിശീലനം തുടങ്ങിയവ നടപ്പിലാക്കും. തരിശു ഭൂമി കൃഷിയോഗ്യമാക്കി നെല്‍കൃഷിയും പച്ചക്കറി കൃഷിയും നടത്തും. മുട്ടഗ്രാമം പദ്ധതിയും പശു വിതരണവും എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കും. എല്ലാ പഞ്ചായത്തുകളെയും ബാലസൗഹൃദ പഞ്ചായത്തുകളാക്കി മാറ്റും. ജനറല്‍ വര്‍ക്കിംഗ് ഗ്രൂപ്പുകളില്‍ കുട്ടികളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് പദ്ധതികള്‍ ആസൂത്രണം ചെയ്യും.

കില ഡയറക്ടര്‍ ജോയ് ഇളമണ്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്    എം സി മോഹനന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ലിസി പദ്ധതി അവതരിപ്പിച്ചു. കരട് പദ്ധതി അവതരണം വി ലക്ഷമണന്‍ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ കെ ശോഭ, കെ മഹിജ, അജിത് മാട്ടൂല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കെ ദാമോദരന്‍, പി സി അഹമ്മദ്, കെ പി പത്മിനി, നാവത്ത് ചന്ദ്രന്‍, വി സി വാമനന്‍, ടി വി രത്നാകരന്‍, പട്ടന്‍ ഭാസ്‌ക്കരന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജി ഉത്തമന്‍,  തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: