താണയിൽ വീട് കുത്തിത്തുറന്ന് 18 പവനും പണവും കവർന്നു

കണ്ണൂർ :താണ മാണിക്കകാവിനടുത്ത് 18 പവനും 550 യുഎഇ ദിർഹവും കവർന്നു. പൂട്ടിയിട്ട വീടിൻറെ വാതിലിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ 18 പവൻ സ്വർണാഭരണവും 11,000 രൂപ വിലവരുന്ന 550 യുഎഇ ദിർഹവും കവർന്നത് .ഇസ്താന ഹൗസിൽ താഹിറയുടെ വീട്ടിലാണ് കവർച്ച നടന്നത്. താഹിറയും മകളും മകനും കുടുംബത്തോടൊപ്പം താഹിറയുടെ ചങ്ങനാശേരിയിൽ ഉള്ള ജ്യേഷ്ഠത്തിയുടെ വീട്ടിൽ ഒന്നാം തീയതി വൈകിട്ട് വീട്ടിൽ പോയതായിരുന്നു. മൂന്നാം തീയതി വീട്ടിൽ ജോലിക്ക് എത്തിയവരാണ് ഉച്ചയ്ക്ക് രണ്ടരയോടെ വാതിൽ തുറന്നത് കണ്ടത് ഉടനെ ബന്ധുക്കളെ വിവരമറിയിച്ച് അകത്തു കയറി നോക്കിയപ്പോൾ എല്ലാ മുറിയിലും സാധനം വാരിവലിച്ചിട്ട നിലയിലായിരുന്നു . രാത്രി എട്ടുമണിയോടെ താഹിറയും മക്കളും എത്തിയതോടെയാണ് ഒന്നര പവൻ വില വരുന്ന നാല് വള ഏഴു പവന്റെ മാല അഞ്ച് മോതിരങ്ങൾ എന്നിവ നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് സിറ്റി പോലീസിൽ പരാതി നൽകുകയായിരുന്നു ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.പോലീസ് നായ മണംപിടിച്ച് മാണിക്യ കാവിന് സമീപംവരെ ഓടിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ശനിയാഴ്ച രാത്രി യോ ഞായറാഴ്ച രാത്രി യോ ആകാം മോഷണം നടന്നത് എന്നാണ് നിഗമനം.സിറ്റി പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: