ബാബരി ദിനം: എസ്‌ ഡി പി ഐ പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കും

കണ്ണൂർ: ബാബരി മസ്ജിദിനെ വീണ്ടെടുപ്പ് ഇന്ത്യയുടെ വീണ്ടെടുപ്പ് എന്ന പ്രമേയം ഉയർത്തി എസ് ഡിപിഐ ദേശവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ കമ്മിറ്റി മണ്ഡലം കേന്ദ്രങ്ങളിൽ ഡിസംബർ 6 വ്യാഴം വൈകിട്ട് 4 മണിക്ക് സായാഹ്ന ധർണയും പ്രതിഷേധ സംഗമങ്ങളും നടത്തും. കണ്ണൂർ കാൾ ടെക്സ് പരിസരത്ത് കണ്ണൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ധർണ സംസ്ഥാന സെക്രട്ടറി കെ. കെ. അബ്ദുൽ ജബ്ബാറും അഴികോട് മണ്ഡലം തല പ്രതിഷേധ സംഗമം കമ്പിൽ ബസാറിൽ സംസ്ഥാന ട്രഷർ അജ്മൽ ഇസ്മായിലും ഉദ്ഘാടനം ചെയ്യും. തലശേരിയിൽ ജില്ലാ പ്രസിഡണ്ട് ബഷീർ പുന്നാടും പേരാവൂരിൽ SDTU സംസ്ഥാന സെക്രട്ടറി നൗഷാദ് മംഗലശേരിയും ചാല ബസാറിൽ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടി പറമ്പും കടവത്തുരിൽ ജില്ലാ വൈസ് പ്രസിഡണ്ട് ഉമ്മർ മാസ്റ്ററും ഉദ്ഘാടനം ചെയ്യും. തളിപറമ്പിൽ SDTU ജില്ലാ പ്രസിഡണ്ട് നിയാസ് തറമ്മൽ പഴയങ്ങാടിയിൽ ജില്ലാ കമ്മിറ്റി അംഗം സുബൈർ മടക്കര , ശിവപുരത്ത് ജില്ലാ കമ്മിറ്റി അംഗം സജീർ കീച്ചേരി തുടങ്ങിയവർ വിഷയമവതരിപ്പിച്ച് സംസാരിക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: