ചരിത്രത്തിൽ ഇന്ന്: ഡിസംബർ 4

ഇന്ന് ദേശീയ നാവിക സേനാ ദിനം….

1661.. കിരിടാവകാശ പോരാട്ടം. ഔറംഗസീബ് സഹോദരൻ മുറാദിനെ വധിച്ചു…

1791- ചരിത്രത്താദ്യമായി ഒരു പത്രം ,ബ്രിട്ടിഷ് പത്രം ഒബ്സർവർ ആദ്യമായി ഞായറാഴ്ച പ്രസിദ്ധീകരിച്ചു.

1829- ഇന്ത്യയുടെ സാമൂഹിക നവോത്ഥാന രംഗത്ത് പ്രകമ്പനം സൃഷ്ടിച്ച ദിവസം… ബ്രഹ്മ സമാജം സ്ഥാപിച്ച രാജാറാം മോഹൻ റോയ് എന്ന സാമൂഹ്യ പരിഷ്കർ ത്താവിന്റെ അശ്രാന്ത ശ്രമഫലമായി ലോർഡ് വില്യം ബന്റിക്ക് സതി ( ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽ ചാടി ആത്മഹത്യ ചെയ്യൽ ) നിരോധിച്ചു ഉത്തരവിറക്കി..

1911- നോർവെക്കാര നായ റൊണാൾഡ് ആമുണ്ട് സെൻ ദക്ഷിണ ധ്രുവത്തിൽ കാല് കുത്തി .

1959- നാസയുടെ ശൂന്യാകാശ പരിപാടി പ്രകാരം വിക്ഷേപിച്ച കുരങ്ങൻ ഭൂമിയുടെ അന്തരീക്ഷത്തിന് മേലെ സഞ്ചരിച്ചതിന് ശേഷം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി..

1971- ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ലോക്സഭയിൽ പാക്കിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നു.. ഇന്ത്യൻ സേന കറാച്ചി ആക്രമിക്കുന്നു…

1978- യു.എസ്.എ യിലെ പ്രഥമ വനിതാ മേയറായി ഡയാന ഫിയർ സ്റ്റൈൻ സാൻ ഫ്രാൻസിസ്കോയിൽ ചുമതലയേറ്റു…

1982- ചൈനയിൽ പുതിയ ഭരണഘടന നിലവിൽ വന്നു….

1982- ഒമ്പതാമത് (ഇന്ത്യയിൽ നടന്ന രണ്ടാമത് )ഏഷ്യൻ ഗെയിംസിന് ന്യൂഡൽഹിയിൽ കൊടിയിറങ്ങി, പ്രഥമ ഏഷ്യൻ ഗയിംസും ഇന്ത്യയിലായിരുന്നു…

1991.. 1927 ൽ പ്രവർത്തനം ആരംഭിച്ച പാൻ അമേരിക്കൻ എയർ ലൈൻസ് പ്രവർത്തനം അവസാനിപ്പിച്ചു…

2008- കേരളത്തെ കണ്ണീരിലാഴ്ത്തിയ കണ്ണൂർ പെരുമണ്ണ് ദുരന്തം.. വൈകുന്നേരം ശ്രീ നാരായണ വിലാസം L P സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്ന 10 പിഞ്ചോമനകൾ നിയന്ത്രണം വിട്ട് വന്ന ലോറിയിടിച്ച് മരണപ്പെട്ടതിന്റെ 10 മത് വാർഷിക ദിനമാണ് ഇന്ന്. ഇരിട്ടി – ഇരിക്കൂർ സംസ്ഥാന പാതയോരത്ത് സ്ഥിതി ചെയ്യുന്ന ആ സ്മൃതി മണ്ഡപം ആരുടെയും കണ്ണീർ ഈറനണിയിക്കും..

ജനനം

1123 – ഒമർ ഖയ്യാം – പേർ സ്യൻ കവി, ഗണിതജ്ഞൻ, വാന നിരീക്ഷകൻ…

1898- കെ.എസ്.കൃഷ്ണൻ .. രാമൻ ഇഫക്ട് കണ്ടു പിടിക്കുന്നതിന് സി.വി.രാമന് വലം കൈയ്യായി നിന്ന ശാസ്ത്ര പ്രതിഭ..

1910- ആർ. വെങ്കട്ടരാമൻ – മുൻ ഇന്ത്യൻ രാഷ്ട്രപതി

1919- ഐ.കെ. ഗുജ്റാൾ – മുൻ ഇന്ത്യൻ പ്രധാനമന്ത്രി

1922- ഘണ്ട ശാല വെങ്കടേശ്വര റാവു… ദക്ഷിണേന്ത്യയിലെ ആദ്യകാല സംഗീതജ്ഞൻ, പിന്നണി ഗായകൻ

1930- കമുകറ പുരുഷോത്തമൻ – നിത്യഹരിതങ്ങളായ ഒരു പാട് നല്ല ഗാനങ്ങൾക്കുടമ

1963- സെർജി ബുബ്ക – ഉക്രൈൻ (മുൻ USSR) പോൾവാൾട്ട് താരം. തന്റെ തന്നെ റിക്കാർഡുകൾ നിരവധി തവണ ഭേദിച്ച അത്ഭുത പ്രതിഭ…

1977- അജിത് അഗാർക്കർ .. മുൻ ഇന്ത്യൻ ക്രിക്കറ്റ് ഓൾറൗണ്ടർ… ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സിൽ സെഞ്ചുറിക്കുടമ..

ചരമം

2014- ജ. വി.ആർ. കൃഷ്ണയ്യർ… ഇന്ത്യൻ നീതിപീഠത്തിലെ കുലപതി.. കേരളത്തിലെ ഒന്നാമത്തെ മന്ത്രിസഭയിലെ നിയമമന്ത്രി…

2017- ശശി കപൂർ – ഹിന്ദി സിനിമാ താരം…

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: