എച്ച് ആർ ഡി അറ്റസ്റ്റേഷൻ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

കോഴിക്കോട് നോർക്ക റൂട്ട്‌സ് സർട്ടിഫിക്കറ്റ് ഓതന്റിക്കേഷൻ സെന്ററിൽ നടത്തിക്കൊണ്ടിരിക്കുന്ന എച്ച് ആർ ഡി അറ്റസ്റ്റേഷൻ പൊതുജന സൗകര്യാർത്ഥം ഡിസംബർ 12 ന് രാവിലെ 9 മുതൽ 12.30 വരെ  കണ്ണൂർ ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ്  ഹാളിൽ   നടത്തും. അറ്റസ്റ്റേഷന് വരുന്നവർ ഓൺലൈനിൽ റജിസ്റ്റർ ചെയ്ത് അതിൽ നിന്നും എടുത്ത പ്രിന്റഡ് അപേക്ഷയുമായി വരണം. അപേക്ഷയിൽ ഓഫീസ് കണ്ണൂർ എന്നും  തീയ്യതി 12/12/18 എന്നും ആയിരിക്കണം.  (സൈറ്റ് അഡ്ഡ്രസ്സ് :-(202.88.244.146:8084/norka/  അല്ലെങ്കിൽ norkaroots.net –ൽ Certificate Attestation). ആ ദിവസം കോഴിക്കോട് നോർക്ക റൂട്ട്‌സിന്റെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സെന്ററിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ല. ഫോൺ 0497-2765310, 0495-2304885.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: