കാറിലെ പ്രേത വിവാദം: തികച്ചും സാങ്കല്പികം,
എഐ കാമറയുടെ സാങ്കേതിക തകരാറിൽ പേടിച്ച് യാത്രക്കാർ

പയ്യന്നൂര്‍: സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പെറ്റികേസ് അടിച്ച അധികൃതർ കാർ യാത്രികന് നൽകിയ ദൃശ്യം വിവാദമായി.കാറിൽ യാത്ര ചെയ്ത യുവാവും യുവതിക്കു മൊപ്പംമൂന്നാമത്തെ ആൾ
പ്രേതം എന്ന് വിവാദം കൊഴു മ്പോൾ ആണ് കെൽട്രോൺ വഴി മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എ ഐ കാമറയുടെ സാങ്കേതിക തകരാറ് കുടുംബ ജീവിതത്തിൽ വില്ലനായി മാറിയിരിക്കുന്നത്.
പയ്യന്നൂര്‍ കേളോത്ത് സ്ഥാപിച്ചിരിക്കുന്ന എഐ കാമറയുടെ സാങ്കേതിക തകരാറാണ്
പല കുടുംബങ്ങള്‍ക്കും വില്ലനായി മാറിയിരിക്കുന്നത്. പിഴയൊടുക്കുന്നതിനായി നല്‍കുന്ന നോട്ടീസില്‍ രേഖപ്പെടുത്തുന്ന ചിത്രങ്ങളില്‍ അജ്ഞാതരായ യുവതികളെ കാണാന്‍ തുടങ്ങിയതോടെയാണ് പലർക്കും പ്രശ്‌നമാകുന്നത്.
ഗള്‍ഫില്‍ നിന്നുമെത്തിയ യുവാവ് ഭാര്യയെ കാണാനുള്ള സ്‌കൂട്ടര്‍ യാത്രയുടെ ചിത്രം പയ്യന്നൂര്‍ കേളോത്തെ എഐ കാമറ പകര്‍ത്തിയപ്പോള്‍ സ്‌കൂട്ടറിന്റെ പിന്‍സീറ്റില്‍ ഒരു യുവതിയുമുണ്ടായിരുന്നു. കാര്യമന്വേഷിച്ചപ്പോള്‍ സാങ്കേതിക തകരാറാണെന്ന മറുപടിയാണ് യുവാവിന് ലഭിച്ചത്. ഇതു പോലെ മറ്റൊരു സ്‌കൂട്ടര്‍ യാത്രക്കാരന് ലഭിച്ച ചിത്രം അയാളുടെ ദാമ്പത്യത്തില്‍ വിള്ളല്‍ വീഴ്ത്തിയ സംഭവവുമുണ്ടായിരുന്നു.ഇങ്ങിനെ കേളോത്തെ എഐ കാമറ വില്ലനായി മാറിയിരിക്കുന്നതിനിടയിലാണ് ചെറുവത്തൂര്‍ കൈതക്കാടുള്ള യുവാവിനേയും കാമറ കുടുക്കിയത് .
കഴിഞ്ഞ മാസം മൂന്നിന് രാത്രിയില്‍ കേളോത്തെ കാമറ പകർത്തിയ ഈ ‘അത്ഭുത’ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായത്. ബന്ധുവായ യുവാവിനൊപ്പം പയ്യന്നൂരിലെ പ്രദീപിന്റെ ഭാര്യയായ യുവതിയും യുവതിയുടെ രണ്ടുമക്കളുമാണ് കാറിലുണ്ടായിരുന്നത്. പിഴയൊടുക്കുന്നതിനായി കഴിഞ്ഞ ദിവസം ലഭിച്ച എഐ കാമറ ദൃശ്യത്തില്‍ ഡ്രൈവറുടെ പിന്നിലായി മറ്റൊരു യുവതിയുടെ ചിത്രം പതിഞ്ഞതായി കണ്ടതാണ് അഭ്യൂഹങ്ങള്‍ക്കും പ്രേത ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയത്. ചെറുവത്തൂർകൈതക്കാട് തൂങ്ങിമരിച്ച യുവതിയുടെ ചിത്രമാണ് ഡ്രൈവറുടെ പിന്നിലായി ഉണ്ടായിരുന്നതെന്ന് ചിലര്‍ ഉറപ്പിച്ച് പറയാനും തയ്യാറായത് മറ്റൊരു ദുരിതമായി. പിന്‍സീറ്റില്‍ മക്കള്‍ മാത്രമാണ് ഉണ്ടായിരുന്നത് എന്ന് സാക്ഷ്യപ്പെടുത്താന്‍ ബന്ധുവായ യുവതിയുണ്ടായിരുന്നതാണ് ഡ്രൈവറായ യുവാവിന്റെ മാനം കാത്തത്.
ഈ സംഭവത്തോടെ ഇതുവഴിയാത്ര ചെയ്യുന്നവര്‍ പലവിധ ആശങ്കകളിലാണ്.കേളോത്തെ എഐ കാമറ ഇനിയും ഈ ചതി തുടര്‍ന്നാല്‍ ഏതൊക്കെ കുടുംബങ്ങളാണ് വഴിയാധാരമാവുകയെന്നറിയാതെ കുഴങ്ങുകയാണ് വാഹനയാത്രക്കാർ.