കാലിക്കലവുമേന്തി പ്രതിഷേധം നടത്തി

നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാത്ത ഇടതു സർക്കാറിനെതിരെ തലശ്ശേരിയിൽ മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കാലിക്കലവുമേന്തി പ്രതിഷേധം സംഘടിപ്പിച്ചു.
മുൻസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് ജംഷീർ മഹ്മൂദിന്റെ അധ്യക്ഷത ചേർന്ന പ്രതിഷേധ സമരം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് നസീർ നെല്ലൂർ ഉദ്ഘാടനം ചെയ്തു.
തസ്ലീംചേറ്റംകുന്ന്,റഷീദ് തലായി തഫ്‌ലീം മാണിയാട്ട്, ഫൈസൽ പുനത്തിൽ,സാദിഖ് മട്ടാബ്രാം,ചേരിക്കൽ ഫസൽ, ഗഫൂർ ചക്യത്ത് മുക്ക്,ഷഹബാസ് കായ്യത്ത്, ഷബീർ കെ സി, മുജീബ് കണ്ണോത്.മഹ്‌റൂഫ് ആലഞ്ചേരി.
മഹറൂഫ് മാണിയാട്ട് സ്വാഗതവും,അഫ്സൽ കുന്നോത്ത് നന്ദിയും പറഞ്ഞു