വിദ്യാർത്ഥികളെ ആക്രമിച്ച നാല് പേർ അറസ്റ്റിൽ.

വളപട്ടണം. പള്ളിക്കുളത്തെ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും ക്ലാസ് കഴിഞ്ഞ് പോകുകയായിരുന്ന വിദ്യാർത്ഥിനികളെയും വിദ്യാർത്ഥികളെയും ബൈക്കിൽ പിൻതുടർന്ന് ശല്യം ചെയ്യുകയും ചോദ്യം ചെയ്തതിന് ക്രൂരമായി മർദ്ദിക്കുകയും ചെയ്ത നാലു പേർ അറസ്റ്റിൽ. പള്ളിക്കുളം അഞ്ചു കണ്ടി സ്വദേശികളായ റിജിൻ (30), സഹോദരൻ ലിജിൻ (28), രാഹുൽ (24) വിഷ്ണു (23) എന്നിവരെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു.കൂട്ടുപ്രതി പ്രസിദ്ധ് ഒളിവിലാണ്.അക്രമത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളുടെ പരാതിയിൽ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നത്.
ബുധനാഴ്ച വൈകുന്നേരം 4.30 മണിയോടെയാണ് പള്ളിക്കുളം ജേബീസ് കോളേജിൽ പ്ലസ് വണ്ണിന് പഠിക്കുന്ന മൂന്ന് വിദ്യാർത്ഥിനികളെയും നാല് വിദ്യാർത്ഥികളെയുമാണ് സംഘം ശല്യം ചെയ്യുകയും ആക്രമിക്കുകയും ചെയ്തത്.
പരിക്കേറ്റ വിദ്യാർത്ഥികളായതാളിക്കാവിലെ മൃദുൽ (17), കണ്ണപുരത്തെ മിൻസാൻ (19), പാപ്പിനിശേരിയിലെ റിഹാൽ (18), എന്നിവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അക്രമത്തിൽ ഒരാളുടെ മുക്കിൻ്റെ പാലം തകർന്ന നിലയിലായിരുന്നു. പള്ളിക്കുളത്തെ ധനകാര്യ സ്ഥാപനത്തിലെ ഏജൻ്റുമാരാണ് അറസ്റ്റിലായ പ്രതികൾ.