രണ്ടു കിലോവോളം കഞ്ചാവുമായി യുവാവ് പിടിയിൽ, കൂട്ടുപ്രതി ഓടി രക്ഷപ്പെട്ടു

കാസറഗോഡ്. കാറിലും ഓട്ടോറിക്ഷയിലുമായി കടത്താൻ ശ്രമിച്ച കഞ്ചാവു ശേഖരവുമായി യുവാവ് പിടിയിൽ കൂട്ടുപ്രതി ഓടി രക്ഷപ്പെട്ടു. നെക്രാജെനാരം പാടിയിലെ അബ്ദുൾ റഫീഖിനെ (35)യാണ് ബദിയടുക്ക റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എച്ച്. വിനുവും സംഘവും അറസ്റ്റ് ചെയ്തത്. ഓടി രക്ഷപ്പെട്ടകൂട്ടുപ്രതികാസറഗോഡ് തെക്കീൽ കുണ്ടടുക്കം സ്വദേശി മുഹമ്മദ് ഷെരീഫിനായി തെരച്ചിൽ ഊർജിതമാക്കി.വാഹന പരിശോധനക്കിടെ
ബീജന്തടുക്ക ജംഗ്ഷനിൽ നിന്നും ചെടേക്കാൽ റോഡിൽ വെച്ചാണ് കെ.എൽ. 10.ആർ.4770 നമ്പർ മാരുതി കാറിലും കെ.എൽ.14 .ജെ.5982 നമ്പർ ഓട്ടോയിലുമായി കടത്താൻ ശ്രമിച്ച 1.770 കിലോഗ്രാം കഞ്ചാവ് ശേഖരവുമായി പ്രതി പിടിയിലായത്.
റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർമാരായ രാജീവൻ ,ജനാർദ്ദനൻ ,സിവിൽ എക്സൈസ് ഓഫീസർമാരായ അഫ്സൽ, രമേശൻ ,ജനാർദ്ദന , അമൽ ജിത്ത് എന്നിവരും ഉണ്ടായിരുന്നു. കാറും ഓട്ടോറിക്ഷയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.