കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു.

പരിയാരം . കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ നിലയിൽ കാണപ്പെട്ട യുവാവ് മരിച്ചു.പാലക്കാട് പട്ടാമ്പി സ്വദേശി ജോസിൻ്റെ മകൻ റോബിൻ (38) ആണ് മരണപ്പെട്ടത്. ചുടല കപ്പണത്തട്ടിലെ ചെരിപ്പ് മൊത്തവ്യാപാര സ്ഥാപനത്തിലെ മാർക്കറ്റിംഗ് എക്സിക്യൂട്ടിവായി ജോലി ചെയ്തു വരികയായിരുന്നു. താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് അബദ്ധത്തിൽ വീണതാ കാമെന്നാണ് പ്രാഥമിക നിഗമനം. ദിവസങ്ങൾക്ക് മുമ്പ് തലശേരി ആശുപത്രിയിൽ യുവാവ് ഹൃദയസംബന്ധമായ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. മൃതദേഹം ബന്ധുക്കൾ നാട്ടിലേക്ക് കൊണ്ടുപോയി.